ഭാരതപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ നാല് പേര്‍ ഒഴുക്കില്‍പ്പെട്ടു: ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല; മൂന്നുപേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു
ഭാരതപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ നാല് പേര്‍ ഒഴുക്കില്‍പ്പെട്ട് അപകടം. അപകടത്തില്‍പ്പെട്ട സ്ത്രീയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റു മൂന്നുപേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീര്‍, ഭാര്യ റെയ്ഹാന, ഇവരുടെ മക്കളായ പത്തുവയസുകാരി സെറ, കബീറിന്റെ സഹോദരിയുടെ മകന്‍ 12കാരന്‍ സനു എന്ന് വിളിക്കുന്ന ഹയാന്‍ എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.
നാലുപേരും ഒഴുക്കില്‍പ്പെട്ട് കണ്ട് സമീപത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് റെഹാനയെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു കുട്ടികള്‍ക്കും കബീറിനും വേണ്ടിയുള്ള തെരച്ചില്‍ ആണ് നടക്കുന്നത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ചെറുതുരുത്തി സ്വദേശികളായ ഇവര്‍ക്ക് പരിചതമായ സ്ഥലമാണെങ്കിലും അപ്രതീക്ഷിതമായി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.
വൈകുന്നേരത്തോടെയാണ് കുടുംബം ഭാരതപ്പുഴ കാണാനിറങ്ങിയത്. സഹോദരിയുടെ വീട്ടിലെത്തിയതാണ് കുടുംബം എന്നാണ് വിവരം. ഭാരതപ്പുഴയിലെ ഈ ഭാഗം അപകടമേഖലയാണ്. ഇവിടെ ഇതിനുമുമ്പും ആളുകള്‍ അപകടത്തില്‍പെടുകയും ഒഴുക്കില്‍പെട്ട് കാണാതാവുകയും ചെയ്തിട്ടുള്ളതായി പ്രദേശവാസികള്‍ പറയുന്നു. റെഹാനയുടെ മൃതദേഹം ചേലക്കര ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha