Widgets Magazine
17
Jan / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണ സമയം അറിയാൻ രാസപരിശോധനാഫലം വരണം; മരണകാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്ന് ഫോറൻസിക് ഡോക്ടർമാർ


'കല്ലറിയിലാകെ കർപ്പുരത്തിന്റെ ഗന്ധമായിരുന്നു... മുഖം തിരിച്ചറിയാൻ കഴിയുന്ന നിലയിൽ തന്നെയാണ്... 'നെയ്യാറ്റിൻകര കൗൺസിലർ പ്രസന്ന കുമാർ, കണ്ട കാഴ്ചകൾ ഇതൊക്കെയാണ്...


വീണ്ടും കുതിച്ചുയർന്ന് ഇന്ത്യ... ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം... സ്പേഡെക്സ് വിജയമായി...സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ദൗത്യം വിജയിച്ച മറ്റ് രാജ്യങ്ങൾ...


ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം..പ്രതിക്കായി തിരച്ചിൽ ഊർജിതം...ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്...ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണ്... നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി...


തിരുവനന്തപുരം സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് ഇപ്പോൾ ഇത് മാത്രമാണ്...സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് കളക്ടര്‍...ഐഡി തിരഞ്ഞാണ് പലരും കമന്റുമായി എത്തുന്നത്...

ഡ്രൈവിങ് ടെസ്റ്റ് പാസ്സായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം ഒരുക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍

16 JANUARY 2025 09:43 PM IST
മലയാളി വാര്‍ത്ത

മോട്ടര്‍ വാഹന വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്നു ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍സി ബുക്ക് പ്രിന്റ് ചെയ്തു എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മോട്ടോര്‍ വാഹന വകുപ്പിന്റെ 20 ബൊലേറോ വാഹനങ്ങള്‍ കനകക്കുന്നില്‍ ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഡ്രൈവിങ് ടെസ്റ്റ് പാസ്സായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം ഒരുക്കും. ഇതിനായി മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കു ടാബ് നല്‍കും. ടെസ്റ്റ് പാസാകുന്നതോടെ ഇന്‍സ്പെക്ടര്‍മാര്‍ ടാബില്‍ നല്‍കുന്ന വിവരമനുസരിച്ചാണു ഉടനടി ലൈസന്‍സ് ലഭ്യമാകുക. റോഡ് സുരക്ഷാ നിയമ പാലനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും 20 വാഹനങ്ങള്‍ വാങ്ങിയത്. അന്‍പത് വാഹനങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

വാങ്ങിയ വാഹനങ്ങളില്‍ ബ്രത്ത് അനലൈസര്‍, മുന്നിലും പിന്നിലും ക്യാമറ, റഡാര്‍, ഡിസ്പ്ലേ യൂണിറ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ക്കും. ഡിസ്പ്ലേയില്‍ ആറു ഭാഷകളില്‍ നിയമലംഘനവും പിഴയും പ്രദര്‍ശിപ്പിക്കും. പരിശോധനയ്ക്കായി എംവിഡി ഉദ്യോഗസ്ഥര്‍ക്ക് വാഹനത്തില്‍ നിന്നിറങ്ങേണ്ടതില്ല. വാഹനമോടിക്കുന്നവരുടെ യാത്ര തടസ്സപ്പെടുത്തേണ്ട ആവശ്യവുമില്ല'' - ഗണേഷ് കുമാര്‍ പറഞ്ഞു.

''അഞ്ചുദിവസത്തിനകം ഫയലില്‍ തീരുമാനമെടുക്കാതെ കയ്യില്‍വച്ചിരിക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വാഡിന്റെ പരിശോധനയിലൂടെ നടപടി സ്വീകരിക്കും. ക്ലറിക്കല്‍ സ്റ്റാഫുകളുടെ ജോലിഭാരം ഏകീകരിച്ചു ജോലിതുല്യത ഉറപ്പുവരുത്താന്‍ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തും. കെഎസ്ആര്‍ടിസി ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളുകളിലൂടെ ആറുമാസത്തിനുളളില്‍ പതിനൊന്നര ലക്ഷം രൂപ ലാഭം നേടാനായി.'' - മന്ത്രി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ല; നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയില്‍  (1 hour ago)

പീഡന ശേഷം ഇരയെ കുത്തിക്കൊന്നു, കുവൈത്തിൽ ഇന്ത്യക്കാരന് വധശിക്ഷ  (1 hour ago)

നിങ്ങള്‍ക്ക് ബോധം ഉണ്ടെങ്കില്‍ മനസിലാക്കാന്‍ കാര്യങ്ങള്‍ വ്യക്തമായി ഞാന്‍ പറഞ്ഞു തരാം: അഖില്‍ മാരാര്‍ പറയുന്നു  (1 hour ago)

ഇനി സൗദിയിലും ഗൂഗിൾ പേ സംവിധാനം, പദ്ധതി ഈ വർഷം തന്നെ രാജ്യത്ത് ആരംഭിക്കും, കരാറിൽ ഒപ്പുവച്ചു  (1 hour ago)

ഒമാനിൽ പുതിയ ജോലിക്കെത്തി 5ാം ദിവസം ഹൃദയാഘാതം, ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു  (2 hours ago)

അമ്പലത്തിന്‍കാല ശ്രീകുമാര്‍ കൊലക്കേസില്‍ 8 ബി.ജെ.പിക്കാര്‍ക്കും ജീവപര്യന്തം  (2 hours ago)

കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനം, രാജ്യത്ത് നിന്ന് നാടുകടത്തിയത് 74 വിദേശികളെ  (2 hours ago)

എംഎല്‍എ സ്ഥാനം രാജിവെച്ച പിവി അന്‍വറിനുള്ള പൊലീസ് സുരക്ഷ പിന്‍വലിച്ചു  (2 hours ago)

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട നാല് പേര്‍ക്കും ദാരുണാന്ത്യം  (2 hours ago)

ഡ്രൈവിങ് ടെസ്റ്റ് പാസ്സായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം ഒരുക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍  (3 hours ago)

ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു  (3 hours ago)

കഞ്ചിക്കോട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ചെന്നിത്തല  (4 hours ago)

എറണാകുളത്ത് കൂട്ടകൊലപാതകം: ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍  (4 hours ago)

ഭാരതപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ നാല് പേര്‍ ഒഴുക്കില്‍പ്പെട്ടു: ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല; മൂന്നുപേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു  (4 hours ago)

വിദ്യാര്‍ത്ഥിനികളെ വര്‍ഷങ്ങളോളം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മനശാസ്ത്രജ്ഞന്‍ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends