തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ല; നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയില്‍
തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ബംഗാളി നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയില്‍. 2009 ല്‍ നടന്ന സംഭവത്തിന് നടി 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹോട്ടല്‍ മുറിയില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് പീഡിപ്പിച്ചെന്ന ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസാണ് കോടതിയുടെ പരിഗണനയിലുളളത്. നടി പരാതി ഉന്നയിച്ചതിന് പിന്നാലെ താന്‍ ഇരയാണെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഇതേ തുടര്‍ന്ന് നടി നിയമപരമായി മുന്നോട്ടുപോവുകയായിരുന്നു.
പ്ലസ്ടുവില്‍ പഠിക്കവെ ബാവൂട്ടിയുടെ നാമത്തില്‍ എന്ന പടത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് സംവിധായകനെ പരിചയപ്പെടുന്നത്. പിന്നീട് പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് നടിയുടെ പരാതി.
സിനിമയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി. ചര്‍ച്ചയ്ക്കിടെ രഞ്ജിത്ത് തന്റെ കയ്യില്‍ കയറിപ്പിടിച്ചു. പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും അവിടെ നിന്ന് ഇറങ്ങിയ താന്‍ സിനിമയില്‍ അഭിനയിക്കാതെ തിരിച്ചുപോയെന്നും നടി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha