കഴിഞ്ഞ പത്ത് ദിവസമായി വയനാട് പുല്‍പ്പള്ളിയിലെ അമരക്കുനിയില്‍ ഭീതി പരത്തിയിരുന്ന കടുവ ഒടുവില്‍ കൂട്ടിലായി....
കഴിഞ്ഞ പത്ത് ദിവസമായി വയനാട് പുല്‍പ്പള്ളിയിലെ അമരക്കുനിയില്‍ ഭീതി പരത്തിയിരുന്ന കടുവ ഒടുവില്‍ കൂട്ടിലായി.... വ്യാഴാഴ്ച രാത്രിയോടെയായിരുന്നു ദേവര്‍ഗദ്ദയിലെ കൂട്ടില്‍ കടുവ കുടുങ്ങിയത്.
അഞ്ച് കൂടുകളാണ് കടുവയെ പിടികൂടാനായി വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് ഇതില്‍ ഒരു കൂട് സ്ഥാപിച്ചത്. കടുവ എത്താനായി സാധ്യതയുള്ള സ്ഥലങ്ങള്‍ കണക്കാക്കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ചിരുന്ന കൂടുകളിലൊന്നില്‍ തന്നെ രാത്രി കടുവ കുടുങ്ങുകയും ചെയ്തു. വനംവകുപ്പിന്റെയും വെറ്ററിനറി സംഘത്തിന്റെയും ആര്‍ആര്‍ടിയുടെയും സംഘങ്ങള്‍ മയക്കുവെടി വെയ്ക്കാനായി വലിയ തോതിലുള്ള നിരീക്ഷണങ്ങള്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായി കഴിഞ്ഞിരുന്നില്ല.
ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ആളുകള്‍ പരിഭ്രാന്തിയില്‍ തുടരുന്നതിനിടെയാണ് കടുവ കെണിയില്‍ കുടുങ്ങിയത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടിയും സ്ഥലത്ത് എത്തി. ഇതുവരെ അഞ്ച് ആടുകളെയാണ് പ്രദേശത്തു നിന്ന് കടുവ പിടിച്ചത്. ചൊവ്വാഴ്ചയാണ് അവസാനമായി കടുവ ആടിനെ കൊന്നത്.
"
https://www.facebook.com/Malayalivartha