സംസ്ഥാന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടക്കമാകും...
സംസ്ഥാന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടക്കമാകും. ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രസംഗത്തില്‍ മുന്‍ഗണനയുണ്ടാകും. ഗവര്‍ണറായി രാജേന്ദ്ര ആര്‍ലേക്കര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ്.
വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ കേന്ദ്രത്തിനെതിരെ പ്രസംഗത്തില്‍ വിമര്‍ശനത്തിന് സാധ്യതയേറെയാണ്്. വിസി നിയമനത്തില്‍ മാറ്റം നിര്‍ദ്ദേശിക്കുന്ന യുജിസിയുടെ കരട് ഭേദഗതിയെയും വിമര്‍ശിക്കാനിടയുണ്ട്.
ചുമതലയേറ്റത് മുതല്‍ ഗവര്‍ണര്‍ സര്‍ക്കാറുമായി അനുനയ ലൈനിലാണ് നീങ്ങുന്നത്. കഴിഞ്ഞ ദിവസം സ്പീക്കര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ നയപ്രഖ്യാപന പ്രസംഗത്തിനായി ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടായിരുന്നു.
പിന്‍വലിച്ചെങ്കിലും വനനിയമഭേദഗതി അടക്കമുള്ള വിവാദ വിഷയങ്ങള്‍ സമ്മേളന കാലയളവില്‍ പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആയുധമാക്കും. ് ഏഴിനാണ് ബജറ്റ് .
"
https://www.facebook.com/Malayalivartha