മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍.
മുതിര്‍ന്നവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് സംസ്ഥാന വയോജന നയം 2013 പരിഷ്‌കരിക്കും. മുതിര്‍ന്ന പൗരന്മാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും ശ്രദ്ധ ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുകയും അവരെ ശാരീരികമായും മാനസികമായും വേദനിപ്പിക്കുന്നതും പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല. അത്തരക്കാരോട് ഒരു ദാക്ഷിണ്യവും കാണിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കോര്‍പറേഷന്‍ സംഘടിപ്പിച്ച മധുരം ജീവിതം ദി സീനേജര്‍ ഫെസ്റ്റ് (വയോജനോത്സവം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കേന്ദ്രവിഹിതം ലഭിക്കാതിരിക്കുമ്പോഴും 2021 ജനുവരിമുതല്‍ പെന്‍ഷന്‍ അര്‍ഹതയുള്ളവര്‍ക്ക് മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതാണ് മുതിര്‍ന്ന പൗരരോടുള്ള സര്‍ക്കാരിന്റെ ഇടപെടല്‍. മധുരം ജീവിതം ദി സീനേജര്‍ ഫെസ്റ്റ് രാജ്യത്തിന് മാതൃകയാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ടനിലയില്‍ പരിപാടി സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി .
" f
https://www.facebook.com/Malayalivartha