വാക്കുതര്‍ക്കത്തിനൊടുവില്‍....പിതാവിനെ ചവിട്ടിക്കൊലപ്പെടുത്തി ഒളിവില്‍പ്പോയ അതിഥി തൊഴിലാളിയായ മകന്‍ പിടിയില്‍
വാക്കുതര്‍ക്കത്തിനൊടുവില്‍....പിതാവിനെ ചവിട്ടിക്കൊലപ്പെടുത്തി ഒളിവില്‍പ്പോയ അതിഥി തൊഴിലാളിയായ മകന്‍ പിടിയില്‍. പ്രതിയായ മധ്യപ്രദേശ് സ്വദേശി രാകേഷിനെ (26) ആണ് ഉടുമ്പന്‍ചോല പോലീസ് പിടികൂടിയത്.
മധ്യപ്രദേശ് സ്വദേശിയായ ഭഗത്സിങ് (56) ആണ് കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ടത്. ഉടുമ്പന്‍ചോല ശാന്തരുവിയിയിലെ സ്വകാര്യ ഏലത്തോട്ടത്തിലെ തൊഴിലാളികളായിരുന്നു രണ്ടു പേരും. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെ മദ്യപാനത്തിനിടെ ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും രാകേഷ് പിതാവിനെ ചവിട്ടുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായി ഭഗത്സിങ് മരിച്ചു.
മധ്യപ്രദേശിലേക്ക് കടക്കാനായി ശ്രമിക്കുന്നതിനിടെ പ്രതിയെ ഖജനാപ്പാറയില്‍നിന്നാണ് പോലീസ് പിടികൂടിയത്. നാടുവിടാനുള്ള പണം കണ്ടെത്താനും പോലീസ് അന്വേഷണം വഴിമുട്ടിക്കാനുമായി പ്രതി മൊബൈല്‍ ഫോണ്‍ വിറ്റിട്ടുണ്ടായിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ രാജകുമാരിയില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചു. ഖജനാപ്പാറയിലെ ഏലം എസ്റ്റേറ്റിലെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി.
പോസ്റ്റുമോര്‍ട്ടിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പാറത്തോട്ടില്‍ സംസ്‌കാരചടങ്ങുകളും നടന്നു.
"
https://www.facebook.com/Malayalivartha