ആരാരും അറിയാതിരുന്ന ഗോപന്‍ സ്വാമി ലോക പ്രശസ്തനായി... . വൈകിട്ട് മൂന്നിനും നാലിനുമിടയിലായിരിക്കും ചടങ്ങ്... ഏത് പരിശോധനാ ഫലവും പുറത്തുവരട്ടെയെന്നും സനന്ദന്‍...വലിയൊരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയാലും അത്ഭുതമില്ല...
മഹാസംഭവമാക്കാന്‍ ആചാര്യന്‍മാര്‍ അയല്‍ക്കാരന്‍ ചെയ്തത് അദ്ദേഹത്തിന് തന്നെ പാരയാകുന്നു. മക്കള്‍ പറയുന്ന പോലെ ഗോപന്‍ സ്വാമിയുടെ മക്കളെ കുടുക്കാന്‍ നോക്കിയവര്‍ അവര്‍ക്ക് തന്നെ പാരയാകുന്നു. ആരാരും അറിയാതിരുന്ന ഗോപന്‍ സ്വാമി ലോക പ്രശസ്തനായി. ഇനി ഈ സ്ഥലം വച്ചടി വച്ചടി കയറ്റമായിരിക്കും. വലിയൊരു തീര്‍ത്ഥാടന കേന്ദ്രമായി മാറിയാലും അത്ഭുതമില്ല.ഗോപന്‍ സ്വമിയുടെ മൃതദേഹം ഇന്ന് മഹാസമാധിയിലൂടെ അടക്കം ചെയ്യും.
മഹാസമാധിയില്‍ സന്യാസിവര്യന്മാര്‍ പങ്കെടുക്കും. വൈകിട്ട് മൂന്നിനും നാലിനുമിടയിലായിരിക്കും ചടങ്ങ്. ഏത് പരിശോധനാ ഫലവും പുറത്തുവരട്ടെയെന്നും സനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.'അച്ഛന്‍ തേജസ്സോടുകൂടി ധ്യാനത്തിലിരുന്ന് സമാധിയായതാണ്. ആ സമാധിയെ വികൃത രൂപത്തിലാക്കിയെടുത്തു. അതില്‍ എനിക്കും കുടുംബത്തിനും നല്ല വിഷമമുണ്ട്. ഞങ്ങളെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ ആരൊക്കെ കൊടുത്തിട്ടുണ്ടോ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയാണ്,'
സനന്ദന്‍ പറഞ്ഞു.നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കല്ലറയില്‍ നിറച്ചത് മൂന്നു ചാക്ക് ഭസ്മവും പിന്നെ കര്‍പ്പൂരവും. ബലപ്രയോഗത്തിന്റെ ലക്ഷണമൊന്നും ഗോപന്‍ സ്വാമിയുടെ ശരീരത്തില്‍ ഇല്ല.സമാധി പൊളിച്ച് പുറത്തെടുത്ത നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ പുറമേ മുറിവുകളോ പരുക്കുകളോ ഇല്ല. വായില്‍ കാണപ്പെട്ട ഭസ്മം ശ്വാസകോശത്തിലും കണ്ടെത്തിയാല്‍ സംഭവം കൊലപാതകക്കേസായി മാറും. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ.ആന്തരാവയവങ്ങളുടെ സാമ്പിള്‍ രാസപരിശോധനയ്ക്ക് അയയ്ക്കും. ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നാണു സൂചന.
ശ്വാസകോശത്തില്‍ ഭസ്മം കണ്ടെത്തിയാല്‍, ഗോപന്‍ സ്വാമിയെ ജീവനോടെ സംസ്‌കരിച്ചെന്ന സംശയം ബലപ്പെടും.മരണസമയത്തില്‍ വ്യക്തതയുണ്ടാകേണ്ടതും കേസില്‍ നിര്‍ണായകമാണ്. പോലീസ് ഇന്‍ക്വസ്റ്റില്‍ അസ്വാഭാവികത കണ്ടെത്തിയിട്ടില്ല. ദുരൂഹത നീങ്ങാന്‍ മൂന്ന് റിപ്പോര്‍ട്ടുകള്‍ കൂടി ലഭിക്കണമെന്നാണു പോലീസ് നിലപാട്. ഫോറന്‍സിക്, രാസപരിശോധന, ഹിസ്റ്റോ പാത്തോളജിക്കല്‍ റിപ്പോര്‍ട്ടുകളാണു കിട്ടാനുള്ളത്. ഭാര്യയുടെയും മകന്റെയും മൊഴികളില്‍ വൈരുധ്യമുണ്ട്. മക്കളുടെ കൂടുതല്‍ മൊഴി രേഖപ്പെടുത്തും.
ഒരാള്‍ക്ക് ഇരിക്കാനുള്ള പൊക്കവും വീതിയും മാത്രമുള്ള കല്ലുകെട്ടിയുള്ള അറ. ഇതിന്റെ മുന്‍വശവും മുകളിലത്തെ മൂടിയും മാത്രമാണ് ഇതിനകത്ത് മൃതദേഹം ഇരുത്തിയശേഷം സിമെന്റ് കൊണ്ട് അടച്ചത്. ഇതിനകത്ത് പദ്മാസനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹമാകെ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു. മൂന്നടിയോളം വീതിയും നാലടിയോളം പൊക്കവുമുള്ള അറയില്‍ ഗോപന്‍സ്വാമിയെ ഇരുത്തിയ നിലയിലാണ് കണ്ടെത്തുന്നത്.
ശരീരം ജീര്‍ണിച്ചു തുടങ്ങിയിരുന്നു. ആദ്യം ഇവിടെവെച്ചുതന്നെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചെങ്കിലും ശരീരം കൂടുതല്‍ ജീര്‍ണാവസ്ഥയിലാകാത്തതിനാല്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്താല്‍ മതിയെന്ന് ഫൊറന്‍സിക് സര്‍ജന്‍മാര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയത്. വിശദ പരിശോധന അനിവാര്യമായതു കൊണ്ടായിരുന്നു ഇത്.
ഗോപന്‍ സ്വാമിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നിംസ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഫോറന്‍സിക് സംഘവും പൊലീസുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലെ നിഗമനങ്ങളും ചര്‍ച്ച ചെയ്തു.
ഗോപന്‍ സ്വാമിയുടെ മൃതദേഹം ഇന്നലെ തന്നെ കുടുംബത്തിന് വിട്ടു നല്‍കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.അതേസമയം ഗോപന്‍ സ്വാമിയുടേതു സ്വാഭാവിക മരണമാണെന്ന് ഇപ്പോള്‍ പറയറായിട്ടില്ലെന്നു നെയ്യാറ്റിന്‍കര എസ്എച്ച്ഒ എസ്.ബി. പ്രവീണ്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് അറിയിച്ചു. രാസപരിശോധനാ റിപ്പോര്‍ട്ട് വന്ന ശേഷമേ മരണകാരണം കൃത്യമായി പറയാന്‍ കഴിയുകയുള്ളുവെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. തലയില്‍ കണ്ട കരുവാളിച്ച പാടുകള്‍ പരുക്കാണോ എന്നും വിശദമായി പരിശോധിക്കും. അതേസമയം കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha