കോട്ടയം വൈക്കത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.
കോട്ടയം വൈക്കത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പത്തരയോടെ വൈക്കം തോട്ടകത്താണ് അപകടമുണ്ടായത്.
ബൈക്ക് യാത്രക്കാരായ കുടവെച്ചൂര്‍ സ്വദേശി നിധീഷ് (35 ), പൂച്ചാക്കല്‍ സ്വദേശി അക്ഷയ് (19) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ മൂന്ന് പേരുണ്ടായിരുന്നു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന തോട്ടകം സ്വദേശി ആദിദേവിനെ പരിക്കുകളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു യുവാക്കളുടെയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
എറണാകുളം സ്വദേശിയുടെ കാര്‍ വെച്ചൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. കാര്‍ യാത്രക്കാരന് പരിക്കില്ല. കാറിടിച്ചതോടെ ബൈക്ക് യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha