കോട്ടയം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിക്ക് വകുപ്പ് മേധാവിയിൽ നിന്ന് മാനസിക പീഡനമെന്ന് പരാതി...
കോട്ടയം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിക്ക് വകുപ്പ് മേധാവിയിൽ നിന്ന് മാനസിക പീഡനമെന്ന് പരാതി. ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെതിരെയാണ് മൂന്നാം വർഷ വിദ്യാർത്ഥി വിനീത് കുമാർ പരാതി നൽകിയത്. ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും നവംബറിൽ പരാതി നൽകി. അന്വേഷണ റിപ്പോർട്ട് പുറത്തു വിടാതെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടപടി വൈകിക്കുകയാണെന്നും വിനീത് കുമാർ ആരോപിക്കുന്നു.
വിദ്യാർഥിയുടെ പരാതിക്ക് അർഹമായ ഗൗരവം നൽകി അന്വേഷണം നടത്തിയിട്ടുണ്ടെന്ന് മെഡി. കോളജ് പ്രിൻസിപ്പൽ വർഗീസ് പുന്നൂസ് പറഞ്ഞു. കോളജ് നടത്തിയ അന്വേഷണത്തിന് പുറമേ ജോയിൻ്റ് ഡി എം ഇയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി. റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തു പറയാൻ പ്രയാസമുണ്ട്. മുമ്പും വകുപ്പ് മേധാവിക്കെതിരെ വിദ്യാർഥി പരാതി നൽകിയെങ്കിലും പരിഹരിക്കപ്പെട്ടു എന്നാണ് കരുതിയതെന്നും മെഡി. കോളജ് പ്രിൻസിപ്പൽ പറഞ്ഞു.
https://www.facebook.com/Malayalivartha