പഠനത്തില്‍ മിടുക്കിയായ ഗ്രീഷ്മ നാലാം റാങ്കോടെയാണ് ബിരുദം നേടിയത്: ആ മിടുക്ക് ക്രൈംബ്രാഞ്ചിന് മുന്നില്‍ വിലപ്പോയില്ല
പഠിക്കാന്‍ മിടുമിടുക്കിയായ ഗ്രീഷ്മ നാലാം റാങ്കോടെയാണ് ബിരുദം നേടിയത്. ആ മിടുക്കോടെയാണ് കാമുകനായ ഷാരോണിന്റെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ഒരിക്കലും പിടിക്കപ്പെടാതിരിക്കാന്‍ കൊടും ക്രിമിനലുകളെ വെല്ലുന്ന ആസൂത്രണ മികവോടെയായിരുന്നു ഗ്രീഷ്മ എല്ലാം ചെയ്തത്. പക്ഷേ, പൊലീസ് ഗ്രീഷ്മയുടെ നീക്കങ്ങള്‍ എല്ലാം ഒന്നൊന്നായി തകര്‍ത്തു.
മതാപിതാക്കളുടെ ഏകമകളാണ് ഗ്രീഷ്മ. പഠിക്കാന്‍ മിടുക്കിയും. തമിഴ്‌നാട് എം എസ് സര്‍വകലാശാലയില്‍ നിന്നാണ് നാലാം റാങ്കോടെ ഗ്രീഷ്മ ബിരുദം നേടിയത്.
ഹൊറര്‍ സിനിമകളുടെ കടുത്ത ആരാധികായിരുന്നു ഗ്രീഷ്മ. പൊലീസിന്റെ അന്വേഷണത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനും ഗ്രീഷ്മയ്ക്കായതും ഇതുകൊണ്ടായിരുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പൊലീസിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങള്‍ക്കുമുന്നില്‍ ഗ്രീഷ്മ പതറിയില്ല. ലോക്കല്‍ പൊലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. അവര്‍ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോള്‍ ഷാരോണുമായുള്ള 'ദിവ്യ പ്രണയത്തെക്കുറിച്ച്' ഗ്രീഷ്മ വാചാലയായി. അത്തരത്തില്‍ പ്രണയിക്കുന്ന ഒരാള്‍ക്ക് തന്റെ കാമുകനെ എങ്ങനെ കൊല്ലാനാവും എന്ന് ഗ്രീഷ്മ ചോദിച്ചപ്പോള്‍ പൊലീസിനും ഉത്തരംമുട്ടി.
ഗ്രീഷ്മ പറഞ്ഞതത്രയും ലോക്കല്‍ പൊലീസ് ഒരുവേള വിശ്വസിച്ചു. പക്ഷേ,അന്വേഷണത്തിനെത്തിയ ക്രൈംബ്രാഞ്ച് ഗ്രീഷ്മയ്ക്കുള്ള കുരുക്ക് മുറുക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പമിരുത്തിയും ഒറ്റയ്ക്കുമുള്ള ചോദ്യംചെയ്യലില്‍ കുറ്റം ഏറ്റുപറഞ്ഞു. നേരത്തേ മനഃപാഠമാക്കിയിരുന്ന നുണകള്‍ ഒന്നും ക്രൈംബ്രാഞ്ചിന് മുന്നില്‍ വിലപ്പോയില്ല. പതറിപ്പോയ ഗ്രീഷ്മ താന്‍ ചെയ്ത കാര്യങ്ങള്‍ മറച്ചുപിടിക്കാന്‍ പറഞ്ഞ നുണകള്‍ തന്നെ ഗ്രീഷ്മയ്ക്ക് കുരുക്കായി മാറുകയും ചെയ്തു.
കഷായം കുറിച്ച് നല്‍കിയെന്ന് പറഞ്ഞ ആയുര്‍വേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും മൊഴികള്‍ എതിരായതോടെ ഗ്രീഷ്മ ശരിക്കും കുടുങ്ങുകയായിരുന്നു. ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും പൊലീസിന് തുമ്പായി. ഒടുവില്‍ കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha