അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍
കോഴിക്കോട് വടകരയില്‍ അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റിലായി. ദര്‍ശനത്തിന് എത്തിയ കുട്ടിയെ ക്ഷേത്ര പരിസരത്ത് വച്ച് പീഡിപ്പിച്ച കേസിലാണ് എറണാകുളം മേത്തല സ്വദേശി എം സജി പിടിയിലായത്. കുട്ടി വിവരങ്ങള്‍ രക്ഷിതാക്കളോട് തുറന്നു പറഞ്ഞതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
അതേസമയം, വടകരയിലെ മറ്റ് കേസുകളില്‍ ആയഞ്ചേരി സ്വദേശികളായ രണ്ടുപേരും അറസ്റ്റിലായി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 60 കാരനായ കുഞ്ഞി സൂപ്പിയാണ് പിടിയിലായത്. 9 വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് മറ്റൊരു അറസ്റ്റ്. വിദ്യാര്‍ത്ഥിയെ വാടക കെട്ടിടത്തില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ താഴെ തട്ടാരത്ത് ഇബ്രാഹിമും പിടിയിലായി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്.
https://www.facebook.com/Malayalivartha