സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍
സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ കോടതിയെ സമീപിച്ചു. കലോത്സവ റിപ്പോര്‍ട്ടിംഗിനിടെയുണ്ടായ ദ്വയാര്‍ഥ പ്രയോഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ പോക്സോ കേസില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
ചാനലിനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. വാര്‍ത്താ അവതരണത്തിനിടയില്‍ അവതാരകനും റിപ്പോര്‍ട്ടര്‍മാരും തമ്മില്‍ സംസാരിക്കുന്നതിനിടെയുണ്ടായ പരാമര്‍ശങ്ങള്‍ ലൈംഗിക ചുവയോടെയുള്ള ദ്വയാര്‍ഥ പ്രയോഗമായി വ്യാഖ്യാനിക്കുന്നുവെന്നാണ് ഹര്‍ജിയിലെ വാദം.
റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ അരുണ്‍ കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം കണ്‍ഡോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയതത്. റിപ്പോര്‍ട്ടര്‍ ചാനലിലെ ജേണലിസ്റ്റ് ഷഹബാസ് കേസില്‍ രണ്ടാം പ്രതിയാണ്.
കണ്ടാലറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ഡിജിപിക്ക് നല്‍കിയ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ വ്യംഗ്യാര്‍ത്ഥത്തില്‍ സംസാരിച്ചതടക്കമാണ് കുറ്റം. മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha