നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം.. ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്... ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്...
നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം.. ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്... ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്...
ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. അപകട ശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളുടെ കണ്ണിന്റെ പുരികത്തില്‍ ചെറിയ പരിക്കേറ്റിട്ടുണ്ട്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ നെടുമങ്ങാട് പൊലീസ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം അപകടത്തില്‍ ഒരുമരണം അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്ന് നിഗമനം. വിശദപരിശോധന ഇന്ന് നടക്കും.
അതേസമയം, അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ .വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തെത്തുടര്‍ന്ന് ഉടന്‍ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും, കെഎസ്ഇബിയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനായി.
ബസിന്റെ ചില്ലുകള്‍ തകര്‍ത്ത് മുഴുവന്‍ പേരെയും പുറത്തെത്തിക്കുന്നതിലും ഒട്ടും വൈകാതെ തങ്ങളുടെ സ്വകാര്യ വാഹനങ്ങളില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയതും രക്ഷയായി. ബസിനടിയില്‍ മറ്റാരും അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കിയതിനുശേഷമാണ് രക്ഷാദൗത്യം അവസാനിപ്പിച്ചത്. ഒറ്റശേഖരമംഗലം പഴഞ്ഞിപ്പാറയില്‍നിന്ന് വിനോദയാത്രയ്ക്ക് പോയ കുടുംബങ്ങളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ട്. കാവല്ലൂര്‍ സ്വദേശിനി ദാസിനി (60) ആണ് മരിച്ചത്. ഇരിഞ്ചയം പടിക്കെട്ട് മാമൂടിന് സമീപത്തെ കൊടുംവളവില്‍ ഇന്നലെ രാത്രി 10.20 ഓടെ അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha