ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കി അട്ടക്കുളങ്ങര വനിതാ ജയിലിലാക്കി.... പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്...
പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്... വളരെ ആസൂത്രണത്തോടെ ഗ്രീഷ്മ (22) കാമുകനെ വകവരുത്തിയതാണെന്ന് കോടതി. സൂത്രധാരനും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മലകുമാരന്‍ നായരും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നെയ്യാറ്റിന്‍കര അഡിഷണല്‍ സെഷന്‍സ് കോടതി ഇവര്‍ക്കുള്ള ശിക്ഷ ഇന്ന് രാവിലെ 11ന് വിധിക്കും.
ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കി അട്ടക്കുളങ്ങര വനിതാ ജയിലിലാക്കി. അതേസമയം, ഗ്രീഷ്മയുടെ മാതാവ് സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിടുകയായിരുന്നു. ഒന്നും മൂന്നും പ്രതികളാണ് ഗ്രീഷ്മയും അമ്മാവനും. അമ്മയെ രണ്ടാം പ്രതിയായിട്ടാണ് ഉള്‍പ്പെടുത്തിയിരുന്നത്.
പാറശ്ശാല മുര്യങ്കര ജെ.പി ഹൗസില്‍ ഷാരോണ്‍ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.
പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് ജഡ്ജി എ.എം. ബഷീര്‍ പറഞ്ഞു. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്ന് കണ്ടാണ് ഷാരോണിനെ കൊല്ലാന്‍ ഗ്രീഷ്മ തീരുമാനിച്ചത്. ഗ്രീഷ്മയുടെ ശ്രമങ്ങള്‍ക്ക് അമ്മയും അമ്മാവനും ഒത്താശ ചെയ്‌തെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കളനാശിനി ഗ്രീഷ്മയ്ക്കു വാങ്ങി നല്‍കിയത് നിര്‍മലകുമാരന്‍ നായരാണ്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെ അവസാന വര്‍ഷ ബി.എസ്സി റേഡിയോളജി വിദ്യാര്‍ത്ഥിയായിരുന്നു ഷാരോണ്‍ രാജ്.
" f
https://www.facebook.com/Malayalivartha