സങ്കടമടക്കാനാവാതെ.... ഇടുക്കി വണ്ടിപ്പെരിയാറില്‍ ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
സങ്കടമടക്കാനാവാതെ.... ഇടുക്കി വണ്ടിപ്പെരിയാറില്‍ ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.
വണ്ടിപ്പെരിയാര്‍ അന്‍പത്തിയേഴാം മൈല്‍ സ്വദേശി അമല്‍ രാജ് (48) ആണ് മരിച്ചത്.
വണ്ടിപ്പെരിയാറില്‍ നിന്നും അന്‍പത്തിയേഴാം മൈല്‍ ഭാഗത്തേയ്ക്ക് വരുകയായിരുന്ന ഓട്ടോറിക്ഷയില്‍ മുണ്ടക്കയത്ത് നിന്ന് കുമളി ഭാഗത്തേയ്ക്ക് വരികയായിരുന്നു ലോറി തട്ടുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ലോറിയുടെ പുറക് വശം അമല്‍ രാജിന്റെ ഓട്ടോയില്‍ തട്ടിയത്.
ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. ഓട്ടോയുടെ അടിയില്‍പ്പെട്ട അമല്‍ രാജിനെ നാട്ടുകാരും അത് വഴി വന്ന വാഹന യാത്രികരും ചേര്‍ന്ന് വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. തലക്ക് പരിക്ക് ഗുരുതമായതിനെ തുടര്‍ന്ന് ഉടനെ തന്നെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയിലേക്കെത്തും മുമ്പ് അമലിന് മരണം സംഭവിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha