സങ്കടക്കാഴ്ചയായി.... വയനാട് അമ്പലവയലില്‍ പൂപ്പൊലി പ്രദര്‍ശനം കാണാന്‍ പോയിവരവേ ജീപ്പില്നിന്നുവീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മ മരിച്ചു..
സങ്കടക്കാഴ്ചയായി.... വയനാട് അമ്പലവയലില്‍ പൂപ്പൊലി പ്രദര്‍ശനം കാണാന്‍ പോയിവരവേ ജീപ്പില്നിന്നുവീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മ മരിച്ചു.. കുറ്റ്യാടി പുഴുത്തിനി കുന്നുമ്മല്‍ ബാബുവിന്റെ ഭാര്യ സചിത്രയാണ് (42) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
ഞായറാഴ്ചയാണ് ഊരത്ത് പ്രദേശത്തെ തൊഴിലുറപ്പു തൊഴിലാളികളായ സ്ത്രീകള്‍ ചേര്‍ന്ന് അമ്പലവയലില്‍ പൂപ്പൊലി കാണാന്‍പോയത്. തിരിച്ചുവരവേ രാത്രി 11 മണിയോടെ കൂടലില്‍ ജീപ്പിന്റെ സൈഡ് സീറ്റിലിരുന്ന സചിത്രയുടെ മകള്‍ ശിവദ (12) റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
മടിയില്‍ നിന്ന് മകള്‍ തെറിച്ചുവീണ വെപ്രാളത്തില്‍ സചിത്രയും താഴെ വീണു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. സചിത്ര വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. സംസ്കാരം ശനിയാഴ്ച നടക്കും. എം.ഐ.യു.പി. സ്കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ ശിവദ സുഖം പ്രാപിച്ചുവരികയാണ്. മറ്റൊരു മകള്‍ അനാമിക മൈസൂരുവില്‍ പഠിക്കുകയാണ്.
https://www.facebook.com/Malayalivartha