കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്കി മുര്യങ്കര ജെ.പി.ഹൗസില്‍ ഷാരോണ്‍ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസില്‍ ശിക്ഷാ വിധി ഇന്നുണ്ടാകില്ല...
കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്കി മുര്യങ്കര ജെ.പി.ഹൗസില്‍ ഷാരോണ്‍ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസില്‍ ശിക്ഷാ വിധി ഇന്നുണ്ടാകില്ല.
കോടതി വിധിയിലെ അന്തിമ വാദമായിരിക്കും ഇന്ന് നടക്കുക. അന്തിമ വാദത്തിനു ശേഷമാകും ശിക്ഷ വിധി എന്നാണെന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് അന്തിമവാദം. രാവിലെ 11 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും.
ഒന്നാം പ്രതി കാമുകി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (22), അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാര െന്നു നെയ്യാറ്റിന്‍കര അഡിഷനല്‍ സെഷന്‍സ് കോടതി വിധിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടും.
ഒന്നാം പ്രതിയായ ഗ്രീഷ്മയെ രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ടുപോകും. ഇന്നലെ വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ എത്തിയിരുന്നില്ല. ഇന്ന് ശിക്ഷാവിധി കേള്ക്കാര് രക്ഷിതാക്കള്‍ കോടതിയിലെത്തും. ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നായിരിക്കും പ്രതിഭാഗത്തിന്റെ വാദം. തെളിവുകളുടെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. ഷാരോണ്‍ മരിച്ച് രണ്ടു വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് ശിക്ഷ വിധിക്കുന്നത്.
അതേസമയം നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന് ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷാരോണിനെ ബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറാന് തയാറായിരുന്നില്ല. ഷാരോണിനെ 2022 ഒക്ടോബര്‍ 14നു ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയതായാണു കേസ്.
" f
https://www.facebook.com/Malayalivartha