വൈക്കം മഹാദേവ ക്ഷേത്രത്തിനു സമീപം തീപ്പിടുത്തം...
വൈക്കം മഹാദേവ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ കന്നടതെലുങ്ക് സമൂഹത്തിൻ്റെ സരസ്വതി മണ്ഡപത്തോടു കൂടിയ നാലുകെട്ട് ഭാഗീകമായികത്തി നശിച്ചു. ഇന്ന് രാവിലെ 9.30നാണ് റോഡിലൂടെ പോകുന്നവരാണ് തീ പടരുന്നതുകണ്ടത്. ഉടൻ നാലുകെട്ടിനോടു ചേർന്നുള്ള നീലകണ്ഠഹാളിൻ്റെ അധികൃതരെനാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് പോലീസിലും ഫയർഫോഴ്സിലും അറിയിക്കുകയായിരുന്നു. വൈക്കം ഫയർ സ്റ്റേഷൻ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പ്രതാപൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രണ്ടു മണിക്കൂർ പണിപ്പെട്ടാണ് തീ അണച്ചത്.
നാലുകെട്ടിൻ്റെ മേൽ മാഗങ്ങളും വശങ്ങങ്ങളും കത്തിനശിച്ചു. ഫയർഫോഴ്സിൻ്റെ അവസരോചിതമായ ഇടപെടൽ മൂലമാണ് കെട്ടിടത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നത്. കന്നടതെലുങ്ക് സമൂഹം പരമ്പരാഗതമായി ആരാധന നടത്തി സംരക്ഷിച്ചിരുന്ന ആരാധനാലയം ഷോർട്ട് സർക്യൂട്ട് മൂലമാണ് അഗ്നിക്കിരയായതെന്നാണ് കരുതപ്പെടുന്നത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. മൂന്നുവർഷം പഴക്കമുള്ള സരസ്വതി മണ്ഡപമുൾപ്പെടുന്ന നാലുക്കെട്ടിൽ ആയിരങ്ങൾ ആദ്യാക്ഷരംകുറിച്ചിരുന്നു. നഗരസഭ, താലൂക്ക് ഓഫീസ് അധികൃതർ, ജനപ്രതിനിധികളടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha