Widgets Magazine
19
Jan / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊലക്കുറ്റം ചുമത്തേണ്ട വീഴ്ചയാണ് ഡോക്ടറുടേത്...ആംബുലന്‍സിന് വഴി കൊടുക്കാതെ കളിപ്പിച്ചു...രോഗി മരിച്ചു...അരമണിക്കൂറോളം ആംബുലന്‍സിന് തടസമുണ്ടാക്കി കാര്‍ മുന്നില്‍ തുടര്‍ന്നു...


ഇനി മണിക്കൂറുകൾ മാത്രം... ജനുവരി 19 (നാളെ) മുതൽ കരാർ പ്രാബല്യത്തിൽ വരും...33 മന്ത്രിമാരില്‍ 24 പേര്‍ വെടിനിര്‍ത്തല്‍ കരാറിനെ അനുകൂലിച്ചു...എട്ട് പേര്‍ മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്...


വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടമായിട്ടില്ല! സെയ്ഫിനെ ആവർത്തിച്ച് കുത്തുന്നത് കണ്ടെന്ന് കരീന കപൂർ


തനിക്ക് ഇനിയും പഠിക്കണമെന്ന് ഗ്രീഷ്മ; വിധി പറയുന്നത് മറ്റന്നാൾ...


ബഹിരാകാശത്ത് വീണ്ടും ചരിത്രമെഴുതി ഇന്ത്യ...സിഎന്‍എന്‍ ലേഖിക ഹെലന്‍ റീഗന്‍ മോദിയെ പുകഴ്ത്തി ലേഖനം... മോദി ഇന്ത്യയെ ബഹിരാകാശരംഗത്ത് പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു..

പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മാണ ഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് കെ സുധാകരന്‍

18 JANUARY 2025 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

സിപിഎം പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോയതെന്ന് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു; ചീത്ത വിളിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനത്തിലേക്ക് പിടിച്ചുകയറ്റിയത്

എനിക്ക് പോകാന്‍ ഒരു കമ്മിഷന്‍ ഇല്ലാത്തത് കൊണ്ടല്ലേ, നിങ്ങള്‍ എല്ലാവരും എന്നെ ടാര്‍ഗറ്റ് ചെയ്യുന്നത്; സംസ്ഥാനത്ത് പുരുഷന്മാര്‍ക്ക് വേണ്ടി പുരുഷ കമ്മിഷന്‍ രൂപീകരിക്കാനുള്ള ക്യാമ്പയിന്‍ ജനുവരി 30 മുതല്‍ ആരംഭിക്കുമെന്ന് രാഹുല്‍ ഈശ്വര്‍

വന്ദേ ഭാരതില്‍ ദമ്പതികളോട് മതസ്പര്‍ധയോടെ സംസാരിച്ച സംഭവത്തില്‍ യുകെ പൗരനായ മലയാളി അറസ്റ്റില്‍

കഞ്ചിക്കോട് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ വിശ്വാസവഞ്ചനയാണ് നടത്തുന്നതെന്ന് കെ.സുരേന്ദ്രന്‍

എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ജാമ്യം

എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മാണ ഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. കെ റെയിലിന്റെ മഞ്ഞക്കുറ്റി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞതുപോലെ മദ്യഫാക്ടറിയെയും തൂത്തെറിയും. മദ്യഫാക്ടറിക്കെതിരേ സംസ്ഥാന വ്യാപകമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. അവസാനത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ തന്റെതായിരിക്കണം എന്ന വാശിയോടെയാണ് പിണറായി വിജയന്‍ കേരളം ഭരിക്കുന്നത്. മക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി എല്ലാ വകുപ്പിലും കയ്യിട്ട് പരമാവധി വാരിക്കൂട്ടി വിടവാങ്ങുക എന്നതു മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പറ്റുന്ന ഒരുകാര്യം പോലും മദ്യ ഫാക്ടറിയുടെ കാര്യത്തിലില്ല. എതിര്‍ക്കാന്‍ നൂറുകൂട്ടം കാരണങ്ങളുണ്ടു താനും. അടിമുടി ദുരൂഹതയും അഴിമതിയും നിറഞ്ഞ പദ്ധതിയാണിത്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളി പഞ്ചായത്തില്‍ എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്കാണ് അനുമതി നല്‍കിയത്.

കമ്പനിയുടെ ഉടമയായ ഗൗതം മല്‍ഹോത്ര ഡല്‍ഹി മദ്യ വിവാദവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അറസ്റ്റിലായ ബിസിനസുകാരനാണ്. മാലിന്യം നിക്ഷേപിച്ച് നാല് കിലോമീറ്ററില്‍ അധികം വരുന്ന സ്ഥലത്തെ ഉപരിതല ജലവും ഭൂഗര്‍ഭജലവും മലിനപ്പെടുത്തിയതിന് പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇതേ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. പാരിസ്ഥിതിക ആഘാത പഠനം നടത്തതാതെയും മറ്റു കമ്പനികളെ പരിഗണിക്കാതെയുമാണ് ഈ കമ്പനിയെ പിണറായി സര്‍ക്കാര്‍ തെരഞ്ഞെടുത്തത്.

 

കോളജ് തുടങ്ങാന്‍ വേണ്ടി ഏറ്റെടുത്ത 26 ഏക്കര്‍ സ്ഥലമാണ് മദ്യഫാക്ടറി തുടങ്ങാന്‍ ഇടതുസര്‍ക്കാര്‍ നല്കുന്നത്. വിദ്യയെക്കാള്‍ മദ്യത്തിന് മുന്‍ഗണന നല്കുന്ന മുഖ്യമന്ത്രി എന്നാണ് പിണറായി വിജയന്‍ ഭാവിയില്‍ വാഴ്ത്തപ്പെടാന്‍ പോകുന്നത്. തിരൂക്ഷ കുടിവെള്ള ക്ഷാമവും വരള്‍ച്ചാ സാധ്യതയുമുള്ള ജില്ലയാണ് പാലക്കാട്. അവിടെയുള്ള എലപ്പുള്ളി പഞ്ചായത്തിലാണ് 18 കോടി ലിറ്റര്‍ മദ്യം ഉല്പാദിപ്പിക്കുന്ന മദ്യ ഫാക്ടറി തുടങ്ങുന്നത്. വലിയ തോതില്‍ വെള്ളത്തിന്റെ ആവശ്യകതയുള്ള വ്യവസായമാണിത്. ജലചൂഷണം നടത്തിയ പെപ്സിയെയും കൊക്കകോളയേയും പാലക്കാട്ടുനിന്ന് കെട്ടുകെട്ടിച്ച സമരവീര്യം ഉറങ്ങുന്ന പ്രദേശമാണ് പാലക്കാട് എന്ന് അതേ ജില്ലയില്‍നിന്നുള്ള എക്സൈസ് മന്ത്രി എംബി രാജേഷ് ഓര്‍ക്കണം.

 

മദ്യലഭ്യത ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനവും പരസ്യവും നല്കിയാണ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ അന്നു മുതല്‍ കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2016ല്‍ അധികാരം വിടുമ്പോള്‍ കേരളത്തില്‍ 8 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ അത് 705 ബാറുകളാക്കി ഉയര്‍ത്തി. ഇപ്പോഴത് 836 ബാറുകളായി. സര്‍ക്കാര്‍ മാത്രമല്ല സിപിഎമ്മും ഇന്ന് ഏറ്റവുമധികം പണം ഉണ്ടാക്കുന്നത് മദ്യത്തിലൂടെയാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിദ്ധരാമയ്യയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി 300 കോടിയുടെ സ്വത്ത് കണ്ടുകെട്ടി  (3 hours ago)

പ്രചാരണത്തിനിടെ അരവിന്ദ് കേജ്രിവാളിന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടുവെന്ന് എഎപി  (3 hours ago)

സിപിഎം പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോയതെന്ന് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു; ചീത്ത വിളിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനത്തിലേക്ക് പിടിച്ചുകയറ്റിയത്  (3 hours ago)

എനിക്ക് പോകാന്‍ ഒരു കമ്മിഷന്‍ ഇല്ലാത്തത് കൊണ്ടല്ലേ, നിങ്ങള്‍ എല്ലാവരും എന്നെ ടാര്‍ഗറ്റ് ചെയ്യുന്നത്; സംസ്ഥാനത്ത് പുരുഷന്മാര്‍ക്ക് വേണ്ടി പുരുഷ കമ്മിഷന്‍ രൂപീകരിക്കാനുള്ള ക്യാമ്പയിന്‍ ജനുവരി 30 മുതല്‍  (4 hours ago)

ചാക്കോച്ചന്റെ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' റിലീസ് ഡേറ്റ് പുറത്ത്...  (4 hours ago)

വന്ദേ ഭാരതില്‍ ദമ്പതികളോട് മതസ്പര്‍ധയോടെ സംസാരിച്ച സംഭവത്തില്‍ യുകെ പൗരനായ മലയാളി അറസ്റ്റില്‍  (5 hours ago)

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു  (5 hours ago)

കഞ്ചിക്കോട് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ വിശ്വാസവഞ്ചനയാണ് നടത്തുന്നതെന്ന് കെ.സുരേന്ദ്രന്‍  (5 hours ago)

എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ജാമ്യം  (5 hours ago)

നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ച സംഭവം: ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും ആര്‍.സിയും റദ്ദാക്കി; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി  (5 hours ago)

വന്ധ്യതാ ചികിത്സാ രംഗത്ത് അഭിമാനം: ഒരു കുഞ്ഞ് ഉണ്ടാകുക എന്നത് ഏതൊരു ദമ്പതിയുടേയും സ്വപ്നമാണ്; ഐ.വി.എഫ്. ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെ സമ്മാനിച്ച് എസ്.എ.ടി. ആശുപത്രി; 40 മുതല്‍ 50 വരെ ശതമാനം വിജയ നി  (5 hours ago)

താമരശ്ശേരിയില്‍ മകന്‍ അമ്മയെ വെട്ടികൊലപ്പെടുത്തി  (6 hours ago)

തൃശൂരില്‍ ഷവര്‍മ കഴിച്ച ഏഴുപേര്‍ക്ക് ഭക്ഷ്യവിഷബാധ...  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍  (7 hours ago)

തൃശ്ശൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി  (7 hours ago)

Malayali Vartha Recommends