Widgets Magazine
19
Jan / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊലക്കുറ്റം ചുമത്തേണ്ട വീഴ്ചയാണ് ഡോക്ടറുടേത്...ആംബുലന്‍സിന് വഴി കൊടുക്കാതെ കളിപ്പിച്ചു...രോഗി മരിച്ചു...അരമണിക്കൂറോളം ആംബുലന്‍സിന് തടസമുണ്ടാക്കി കാര്‍ മുന്നില്‍ തുടര്‍ന്നു...


ഇനി മണിക്കൂറുകൾ മാത്രം... ജനുവരി 19 (നാളെ) മുതൽ കരാർ പ്രാബല്യത്തിൽ വരും...33 മന്ത്രിമാരില്‍ 24 പേര്‍ വെടിനിര്‍ത്തല്‍ കരാറിനെ അനുകൂലിച്ചു...എട്ട് പേര്‍ മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്...


വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടമായിട്ടില്ല! സെയ്ഫിനെ ആവർത്തിച്ച് കുത്തുന്നത് കണ്ടെന്ന് കരീന കപൂർ


തനിക്ക് ഇനിയും പഠിക്കണമെന്ന് ഗ്രീഷ്മ; വിധി പറയുന്നത് മറ്റന്നാൾ...


ബഹിരാകാശത്ത് വീണ്ടും ചരിത്രമെഴുതി ഇന്ത്യ...സിഎന്‍എന്‍ ലേഖിക ഹെലന്‍ റീഗന്‍ മോദിയെ പുകഴ്ത്തി ലേഖനം... മോദി ഇന്ത്യയെ ബഹിരാകാശരംഗത്ത് പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു..

വന്ധ്യതാ ചികിത്സാ രംഗത്ത് അഭിമാനം: ഒരു കുഞ്ഞ് ഉണ്ടാകുക എന്നത് ഏതൊരു ദമ്പതിയുടേയും സ്വപ്നമാണ്; ഐ.വി.എഫ്. ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെ സമ്മാനിച്ച് എസ്.എ.ടി. ആശുപത്രി; 40 മുതല്‍ 50 വരെ ശതമാനം വിജയ നിരക്കുമായി റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം

18 JANUARY 2025 06:54 PM IST
മലയാളി വാര്‍ത്ത

More Stories...

സിപിഎം പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോയതെന്ന് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു; ചീത്ത വിളിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനത്തിലേക്ക് പിടിച്ചുകയറ്റിയത്

എനിക്ക് പോകാന്‍ ഒരു കമ്മിഷന്‍ ഇല്ലാത്തത് കൊണ്ടല്ലേ, നിങ്ങള്‍ എല്ലാവരും എന്നെ ടാര്‍ഗറ്റ് ചെയ്യുന്നത്; സംസ്ഥാനത്ത് പുരുഷന്മാര്‍ക്ക് വേണ്ടി പുരുഷ കമ്മിഷന്‍ രൂപീകരിക്കാനുള്ള ക്യാമ്പയിന്‍ ജനുവരി 30 മുതല്‍ ആരംഭിക്കുമെന്ന് രാഹുല്‍ ഈശ്വര്‍

വന്ദേ ഭാരതില്‍ ദമ്പതികളോട് മതസ്പര്‍ധയോടെ സംസാരിച്ച സംഭവത്തില്‍ യുകെ പൗരനായ മലയാളി അറസ്റ്റില്‍

കഞ്ചിക്കോട് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ വിശ്വാസവഞ്ചനയാണ് നടത്തുന്നതെന്ന് കെ.സുരേന്ദ്രന്‍

എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ജാമ്യം

ഒരു കുഞ്ഞ് ഉണ്ടാകുക എന്നത് ഏതൊരു ദമ്പതിയുടേയും സ്വപ്നമാണ്. പല കാരണങ്ങളാല്‍ കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് ആശ്രയ കേന്ദ്രമായി മാറുകയാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം. കുട്ടികളുണ്ടാകില്ലെന്ന് കരുതി പ്രയാസപ്പെട്ടിരുന്നവര്‍ക്ക് അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെയാണ് സമ്മാനിച്ചിരിക്കുന്നത്. ഇതുകൂടാതെ മറ്റ് വന്ധ്യതാ ചികിത്സകള്‍ വഴി അനേകം കുഞ്ഞുങ്ങളേയും സമ്മാനിച്ചിട്ടുണ്ട്.

കേരളത്തിനകത്തും പുറത്ത് നിന്നും എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് എത്തിയ ദമ്പതിമാരുമുണ്ട് അക്കൂട്ടത്തില്‍. ഹോര്‍മോണ്‍ ചികിത്സ, സര്‍ജറി, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ഉപയോഗിച്ചുള്ള ഐവിഎഫ് (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍), ഇന്‍ട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇന്‍ജക്ഷന്‍ (ഐസിഎസ്ഐ) തുടങ്ങി വന്‍കിട കോര്‍പറേറ്റ് ആശുപത്രികളെ പോലും വെല്ലുന്ന സംവിധാനങ്ങളാണ് എസ്.എ.ടി. ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്. ആഗോളതലത്തിലേത് പോലെ 40 മുതല്‍ 50 ശതമാനം വരെ വിജയ ശതമാനം ഉയര്‍ത്താന്‍ എസ്.എ.ടി. ആശുപത്രിയ്ക്കായിട്ടുണ്ട്.

വന്ധ്യതാ ചികിത്സാ രംഗത്ത് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചികിത്സയിലൂടെ കുഞ്ഞുങ്ങള്‍ക്കായി ശ്രമിക്കുന്ന, കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കുന്ന ധാരാളം ദമ്പതിമാര്‍ നമ്മുടെയിടയിലുണ്ട്. സ്വകാര്യ മേഖലയില്‍ വലിയ ചെലവുവരുന്ന ഈ ചികിത്സ സാധാരണക്കാര്‍ക്കും പ്രാപ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനായി അത്യാധുനിക സംവിധാനങ്ങളാണ് വന്ധ്യതാ ചികിത്സാ ക്ലിനിക്കുകളില്‍ സ്ഥാപിച്ച് വരുന്നത്. പുതിയ തസ്തികകളും സൃഷ്ടിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗവും കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റീപ്രൊഡക്ടീവ് മെഡിസിന്‍ യൂണിറ്റുകളും പ്രവര്‍ത്തിച്ചു വരുന്നു. ഇത് കൂടാതെ ആരോഗ്യ വകുപ്പിന് കീഴിലെ പ്രധാനപ്പെട്ട മാതൃ ശിശു ആശുപത്രികളിലും ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ റീപ്രൊഡക്ടീവ് മെഡിസിനില്‍ കോഴ്സും നടക്കുന്നുണ്ട്. ഇതിലൂടെ ഈ രംഗത്ത് കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കാന്‍ സാധിക്കുന്നു. വിജയകരമായ മാതൃക തീര്‍ത്ത എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിനിലെ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.

 

ഇന്ത്യയില്‍ സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള ആദ്യത്തെ ഐ.വി.എഫ്. സംരംഭമാണ് എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം. 2012ലാണ് ഈ കേന്ദ്രം ആരംഭിച്ചത്. ഹിസ്റ്ററോസ്‌കോപ്പി, ഇന്‍ക്യുബേറ്റര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സജ്ജമാക്കി. 5 ഡോക്ടര്‍മാരുടെ തസ്തികകള്‍ കൂടി സൃഷ്ടിച്ചു. ഐവിഎഫ് തീയറ്ററും, ലാപ്രോസ്‌കോപ്പി തീയറ്ററും പരിശോധനകള്‍ക്കായി ഐവിഎഫ് ലാബും ആന്‍ഡ്രോളജി ലാബും നിലവിലുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പിക്കോ റേഡിയേഷനോ മുമ്പ് അണ്ഡം, ബീജം, ഭ്രൂണം എന്നിവ സൂക്ഷിച്ച് വയ്ക്കാന്‍ കഴിയുന്ന ശീതീകരണ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ കാന്‍സറോ മറ്റ് രോഗങ്ങളോ ബാധിച്ചവര്‍ക്ക് അണ്ഡം സൂക്ഷിച്ച് വയ്ക്കാനുള്ള ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ പ്രോഗാം അടുത്തിടെ ആരംഭിച്ചിട്ടുണ്ട്.

 

തിങ്കള്‍ മുതല്‍ ശനി വരെയാണ് ഒപി സേവനമുള്ളത്. ദമ്പതികള്‍ ഒരുമിച്ചാണ് ചികിത്സയ്ക്കായി എത്തേണ്ടത്. കൗണ്‍സിലിംഗ് ഉള്‍പ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവിടത്തെ ചികിത്സ. എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ കൂടുതല്‍ ദമ്പതിമാര്‍ക്ക് ആശ്വാസമേകാന്‍ സാധിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിദ്ധരാമയ്യയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി 300 കോടിയുടെ സ്വത്ത് കണ്ടുകെട്ടി  (8 hours ago)

പ്രചാരണത്തിനിടെ അരവിന്ദ് കേജ്രിവാളിന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടുവെന്ന് എഎപി  (8 hours ago)

സിപിഎം പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോയതെന്ന് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു; ചീത്ത വിളിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനത്തിലേക്ക് പിടിച്ചുകയറ്റിയത്  (8 hours ago)

എനിക്ക് പോകാന്‍ ഒരു കമ്മിഷന്‍ ഇല്ലാത്തത് കൊണ്ടല്ലേ, നിങ്ങള്‍ എല്ലാവരും എന്നെ ടാര്‍ഗറ്റ് ചെയ്യുന്നത്; സംസ്ഥാനത്ത് പുരുഷന്മാര്‍ക്ക് വേണ്ടി പുരുഷ കമ്മിഷന്‍ രൂപീകരിക്കാനുള്ള ക്യാമ്പയിന്‍ ജനുവരി 30 മുതല്‍  (9 hours ago)

ചാക്കോച്ചന്റെ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' റിലീസ് ഡേറ്റ് പുറത്ത്...  (9 hours ago)

വന്ദേ ഭാരതില്‍ ദമ്പതികളോട് മതസ്പര്‍ധയോടെ സംസാരിച്ച സംഭവത്തില്‍ യുകെ പൗരനായ മലയാളി അറസ്റ്റില്‍  (9 hours ago)

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു  (9 hours ago)

കഞ്ചിക്കോട് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ വിശ്വാസവഞ്ചനയാണ് നടത്തുന്നതെന്ന് കെ.സുരേന്ദ്രന്‍  (10 hours ago)

എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ജാമ്യം  (10 hours ago)

നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ച സംഭവം: ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും ആര്‍.സിയും റദ്ദാക്കി; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി  (10 hours ago)

വന്ധ്യതാ ചികിത്സാ രംഗത്ത് അഭിമാനം: ഒരു കുഞ്ഞ് ഉണ്ടാകുക എന്നത് ഏതൊരു ദമ്പതിയുടേയും സ്വപ്നമാണ്; ഐ.വി.എഫ്. ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെ സമ്മാനിച്ച് എസ്.എ.ടി. ആശുപത്രി; 40 മുതല്‍ 50 വരെ ശതമാനം വിജയ നി  (10 hours ago)

താമരശ്ശേരിയില്‍ മകന്‍ അമ്മയെ വെട്ടികൊലപ്പെടുത്തി  (10 hours ago)

തൃശൂരില്‍ ഷവര്‍മ കഴിച്ച ഏഴുപേര്‍ക്ക് ഭക്ഷ്യവിഷബാധ...  (11 hours ago)

സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍  (11 hours ago)

തൃശ്ശൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി  (12 hours ago)

Malayali Vartha Recommends