വന്ദേ ഭാരതില്‍ ദമ്പതികളോട് മതസ്പര്‍ധയോടെ സംസാരിച്ച സംഭവത്തില്‍ യുകെ പൗരനായ മലയാളി അറസ്റ്റില്‍
വന്ദേ ഭാരതില്‍ ദമ്പതികളോട് മതസ്പര്‍ധയോടെ സംസാരിച്ച സംഭവത്തില്‍ യുകെ പൗരനായ മലയാളി അറസ്റ്റില്‍. കോട്ടയം സ്വദേശി ആനന്ദ് മാത്യു(54)വാണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശികളായ ദമ്പതികളോടാണ് ഇയാള്‍ മതസ്പര്‍ധയോടെ സംസാരിച്ചത്.
വന്ദേഭാരതിനെ എതിര്‍ത്തവര്‍ ഇപ്പോള്‍ ഇതില്‍ കയറി തുടങ്ങിയോ എന്നായിരുന്നു ചോദ്യം. ബ്രിട്ടീഷ് പൗരത്വമുള്ള മലയാളിയാണ് ആനന്ദ് മാത്യു. ബ്രിട്ടനില്‍ നഴ്സായിരുന്നു ഇയാളെന്നാണ് വിവരം. സംഭവത്തില്‍ ആനന്ദ് മാത്യുവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് റെയില്‍വെ പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha