എനിക്ക് പോകാന്‍ ഒരു കമ്മിഷന്‍ ഇല്ലാത്തത് കൊണ്ടല്ലേ, നിങ്ങള്‍ എല്ലാവരും എന്നെ ടാര്‍ഗറ്റ് ചെയ്യുന്നത്; സംസ്ഥാനത്ത് പുരുഷന്മാര്‍ക്ക് വേണ്ടി പുരുഷ കമ്മിഷന്‍ രൂപീകരിക്കാനുള്ള ക്യാമ്പയിന്‍ ജനുവരി 30 മുതല്‍ ആരംഭിക്കുമെന്ന് രാഹുല്‍ ഈശ്വര്‍
എനിക്ക് പോകാന്‍ ഒരു കമ്മിഷന്‍ ഇല്ലാത്തത് കൊണ്ടല്ലേ, നിങ്ങള്‍ എല്ലാവരും എന്നെ ടാര്‍ഗറ്റ് ചെയ്യുന്നത്, സംസ്ഥാനത്ത് പുരുഷന്മാര്‍ക്ക് വേണ്ടി പുരുഷ കമ്മിഷന്‍ രൂപീകരിക്കാനുള്ള ക്യാമ്പയിന്‍ ജനുവരി 30 മുതല്‍ ആരംഭിക്കുമെന്ന് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍. കുട്ടികള്‍ക്ക് ബാലാവകാശ കമ്മിഷനും സ്ത്രീകള്‍ക്ക് വനിതാ കമ്മിഷനും ഉള്ളതുപോലെ പുരുഷന്മാര്‍ക്കും കമ്മിഷന്‍ വേണമെന്നാണ് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് എംഎല്‍എമാരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹണി റോസ് നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പുകളില്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഈശ്വര്‍ ഈ ആവശ്യം മുന്നോട്ടുവച്ചത്.
'എനിക്ക് പോകാന്‍ ഒരു കമ്മിഷന്‍ ഇല്ലാത്തത് കൊണ്ടല്ലേ, നിങ്ങള്‍ എല്ലാവരും എന്നെ ടാര്‍ഗറ്റ് ചെയ്യുന്നത്. എനിക്ക് എവിടെയെങ്കിലും പോയി പരാതി പറയാനും പ്രതിരോധിക്കാനും ആരും ഇല്ലെന്ന് അറിഞ്ഞ് മാദ്ധ്യമങ്ങളുടെ മുമ്പിലും പൊതുസമൂഹത്തിന് മുന്നിലും വേട്ടയാടുന്നത്. പലപ്പോഴും ഈ നാട്ടിലെ പുരുഷന്മാര്‍ ലീഗലി അനാഥരാണ്. നമ്മുടെ നാട്ടില്‍ കോടതികളുണ്ട് മനുഷ്യാവകാശ കമ്മിഷനുകളുണ്ട്. എന്നിട്ടും എന്തിനാണ് വനിതാ കമ്മിഷന്‍. വനിതകള്‍ മനുഷ്യരാണല്ലോ?
വനിത കമ്മിഷന്‍ വേണമെന്ന് തന്നെയാണ് ഞാന്‍ പറയുന്നത്. കാരണം, കോടതിയിലും പൊലീസ് സ്റ്റേഷനിലും പോകാമെങ്കിലും സ്ത്രീകള്‍ക്ക് അവരുടേതായ പ്രശ്‌നങ്ങളുണ്ട്. കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് ബാലാവകാശ കമ്മിഷന്‍. അതേപോലെ ഒരു പുരുഷ കമ്മിഷന്‍ വേണം. അത് ഇല്ലാത്തത് കൊണ്ടാണ് രാഹുല്‍ ഈശ്വറിനെയും മറ്റുള്ളവരെയും വേട്ടയാടാന്‍ അവര്‍ക്ക് കഴിയുന്നത്. ജയിലില്‍ പിടിച്ചിട്ടാലും പുരുഷന്മാര്‍ക്ക് വേണ്ടിയും കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ഈ നിലപാട് തുടരും.
ഈ വരുന്ന ജനുവരി മുപ്പതിന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം മുതല്‍ പുരുഷ കമ്മിഷന് വേണ്ടിയുള്ള ക്യാമ്പയിന്‍ ആരംഭിക്കും. ഉമ്മന്‍ചാണ്ടിക്കും എല്‍ദോസ് കുന്നപ്പിള്ളിക്കും കിട്ടാത്ത നീതി നമ്മുടെ നാട്ടിലെ സാധാരണക്കാര്‍ക്ക് എത്തിച്ചുകൊടുക്കേണ്ടതാണ്.
ഇപ്പോള്‍ അതില്‍ പ്രതീക്ഷയ്ക്ക് വകയില്ല. രണ്ട് എംഎല്‍എമാരോട് ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നിവേദനം നല്‍കും. ഒന്ന് ചാണ്ടി ഉമ്മനാണ്. ചൊവ്വാഴ്ച അദ്ദേഹത്തെ കണ്ട് നിവേദനം നല്‍കും. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുമായി നേരിട്ട് കണ്ട് ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. നിയമസഭയില്‍ ഒരു പ്രൈവറ്റ് ബില്ലായി അവതരിപ്പിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്'- രാഹുല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha