സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്... രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവന്‍ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി കാരണമാണ് മഴക്ക് സാധ്യത. തെക്കേ ഇന്ത്യയില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നും അതോടൊപ്പം അറബിക്കടലില്‍ എംജെഒ സാന്നിധ്യവും പസഫിക്ക് സമുദ്രത്തില്‍ ലാനിന സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് . തെക്കന്‍, മധ്യകേരളത്തിലെ മലയോര മേഖലകളിലായിരിക്കും മഴ സാധ്യത കൂടുതലുള്ളത്.
https://www.facebook.com/Malayalivartha