തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം കായിക്കര മൂലൈതോട്ടത്ത് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് മൂലതട്ടം മൂര്‍ത്തന്‍ വിളാകത്ത് രാജന്‍ എന്നറിയപ്പെടുന്ന തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. അച്ഛന്‍ അസുഖ ബാധിതനായി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ആയിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായി വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി അച്ഛനും അമ്മയും വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ ഹാളിലെ തറയില്‍ മരിച്ച നിലയില്‍ തോമസിനെ കണ്ടെത്തിയത്.
തുടര്‍ന്ന് അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പോലീസ് അന്വേഷണം തുടരുന്നു.
"
https://www.facebook.com/Malayalivartha