കൊടുംക്രൂരത...താമരശ്ശേരിയില്‍ മാതാവിനെ മകന് വെട്ടിക്കൊലപ്പെടുത്തി....
കൊടുംക്രൂരത...താമരശ്ശേരിയില്‍ മാതാവിനെ മകന് വെട്ടിക്കൊലപ്പെടുത്തി.... അടിവാരം കായിക്കല്‍ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. മകന് ആഷിക്കിനെ (24) പൊലീസ് കസ്റ്റഡിയിലായി.
മസ്തിഷ്കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു. ഷക്കീലയുടെ വീട്ടിലെത്തിയാണ് ആഷിക് സുബൈദയെ വെട്ടിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം നടന്നത്
അടുത്തുള്ള വീട്ടില്‍നിന്നും കൊടുവാള് വാങ്ങിയാണ് ആക്രമണം നടത്തിയത്. കഴുത്ത് ഏറെക്കുറെ അറ്റനിലയില്‍ അയല്‍ക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയില്‍ എത്തിച്ചത്.
ആഷിക് ലഹരിക്കടിമയാണെന്നാണ് സൂചനകളുള്ളത്. ആക്രമണത്തിനുശേഷം വീടിനുള്ളില്‍ ഒളിവില്‍പ്പോയ ആഷിക്കിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
https://www.facebook.com/Malayalivartha