ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിതായി പരാതി....
ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിതായി പരാതി. ശ്രീകൃഷ്ണപുരം പെരുമാങ്ങോട് വിഷ്ണുക്ഷേത്രം, വടുകനാംകുറുശ്ശി ക്ഷേത്രത്തിന് സമീപമുള്ള കിഴക്കേ വാര്യത്തുള്ള കുടുബ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ശീകൃഷ്ണപുരം ക്ഷേത്രത്തിനു മുന്‍വശത്തെ ആല്‍മരത്തിനു സമീപം വെച്ചിരുന്ന ഭണ്ഡാരമാണ് കുത്തിപ്പൊളിച്ചത്. ഇവിടെ നിന്ന് 5000 രൂപയോളം നഷ്ടമായി. ക്ഷേത്രത്തില്‍ രാവിലെ തൊഴാനായി എത്തിയവരാണ് ഭണ്ഡാരം തുറന്ന നിലയില്‍ ആദ്യം കണ്ടത്.
വടുകനാംകുറുശ്ശി ക്ഷേത്രത്തിന് സമീപത്ത് ഉള്ള കിഴക്കേ വാര്യത്തുള്ള കുടുബ ക്ഷേത്രത്തിലെ ഭണ്ഡാരം തൊട്ടടുത്ത വളപ്പില്‍ നിന്നാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കൂടാതെ പരിസരത്തെ വീടുകളിലെ ഗേറ്റ് തുറന്നിടുകയും പൂട്ടുകള്‍ തകര്‍ത്ത നിലയിലുമായിരുന്നു. എന്നാല്‍ വീടുകളില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭ്യമായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha