ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നവരാണ് യഥാര്‍ത്ഥ ഗവര്‍ണര്‍മാരെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് ആര്‍ലേക്കര്‍
ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നവരാണ് യഥാര്‍ത്ഥ ഗവര്‍ണര്‍മാരെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് ആര്‍ലേക്കര്‍.
ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ എഴുത്തിന്റെ സുവര്‍ണ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ജനങ്ങളുടെ ഹൃദയത്തുടിപ്പ് അറിയുന്ന വ്യക്തിയാണ് ശ്രീധരന്‍ പിള്ള. ലോക് ഭവനാണ് അദ്ദേഹത്തിന്റേത്.
ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ രാജ്ഭവനില്‍ വരുന്നു. സൗഹൃദം പങ്കിടുന്നു. വ്യത്യസ്തമായ വിഷയങ്ങള്‍ അദ്ദേഹം എഴുതുന്നു. പഠിക്കുന്നു. അദ്ദേഹത്തിന്റെ ചിന്താഗതി, വൈകാരികത, തുടങ്ങിയവയെല്ലാം എഴുത്തിലൂടെ ആഘോഷിക്കപ്പെടുകയാണ്.
ഭരണഘടന നിര്‍ദ്ദേശിക്കുന്ന ജീവിതം ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ടാക്കാന്‍ ഗവര്‍ണര്‍മാര്‍ ശ്രമിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു.
ശ്രീധരന്‍ പിള്ളയുടെ എഴുത്ത് മഹനീയമാണ്. ബി.ജെ.പി നേതാക്കളുമായി വേദി പങ്കിടുന്നതിനെ വിമര്‍ശിക്കുന്നവര്‍ ബുദ്ധിയില്ലാത്തവരാണ്. ഒ. രാജഗോപാല്‍ മര്‍ക്കസില്‍ വന്നപ്പോള്‍ എന്തൊക്കെ കോലാഹലമാണ് ഉണ്ടായത്. ശ്രീധരന്‍ പിള്ളയുടെ പരിപാടിയില്‍ ഞാന്‍ പങ്കെടുത്തതിലും വിമര്‍ശനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha