ആര്യാട് സഹകരണ സംഘത്തില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
ആര്യാട് സഹകരണ സംഘത്തില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.അവലൂക്കുന്ന് കൈതകുളങ്ങരവെളി വീട്ടില്‍ അനീഷ്‌കുമാറിനെയാണ് (36) അറസ്റ്റ് ചെയ്തത്.
സഹകരണ ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. എസ്.ഐമാരായ ദേവിക,സാനു, എ.എസ്.ഐ മാരായ മഞ്ജുള, ശ്രീരേഖ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി.
https://www.facebook.com/Malayalivartha