അബു മാസ്റ്ററുടെ വിയോഗം താങ്ങാനാവാതെ... അധ്യാപക സംഘടന സമ്മേളനത്തില്‍ പങ്കെടുത്ത് തിരച്ചെത്തിയ മാസ്റ്റര്‍ക്ക് ദേഹാസ്വാസ്ഥ്യം... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
അബു മാസ്റ്ററുടെ വിയോഗം താങ്ങാനാവാതെ... കിഴിശ്ശേരിയില്‍ നടക്കുന്ന അധ്യാപക സംഘടന സമ്മേളനത്തില്‍ പങ്കെടുത്ത് തിരച്ചെത്തിയ മാസ്റ്റര്‍ക്ക് ദേഹാസ്വാസ്ഥ്യം... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നെയ്തു തുടങ്ങിയ നന്മയുടെ നിറമുള്ള സ്വപ്നങ്ങള്‍ ബാക്കിയാക്കി കൊട്ടുക്കര പി.പി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍
എന്‍.ഇ. അബൂ ഹാമിദ് മാസ്റ്റര്‍ അകാലത്തില്‍ മടങ്ങി. ആ വേര്‍പാട് ആര്‍ക്കും ഉള്‍ക്കൊള്ളാനാകുന്നില്ല.
കൊട്ടുക്കരയില്‍ നിന്നു തുടങ്ങി കൊണ്ടോട്ടി വിദ്യാഭ്യാസ ഉപജില്ലയിലാകെ സാമൂഹ്യ ശാസ്ത്ര പഠന ശാക്തീകരണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന മാസ്റ്റര്‍ ഇനിയില്ലെന്ന സത്യത്തിനു മുന്നില്‍ പകച്ചിരിക്കുകയാണ് അധ്യാപക, വിദ്യാര്‍ഥി സമൂഹമെന്നപോലെ നാടും.
സാമൂഹ്യ സേവന രംഗത്ത് നിരന്തരം മനുഷ്യത്വപരമായ ഇടപെടല്‍ നടത്തി സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം
ഊര്‍ജം പകര്‍ന്നിരുന്ന നാട്ടുകാരുടേയും വിദ്യാര്‍ഥികളുടേയും അബു മാസ്റ്ററുടെ വിയോഗം ഞെട്ടലോടെയാണ് കൊണ്ടോട്ടിക്കാര്‍ കേട്ടത്.
കൊണ്ടോട്ടി ഉപജില്ലയിലെ സാമൂഹ്യ ശാസ്ത്ര കണ്‍വീനര്‍ എന്ന നിലയില്‍ സാമൂഹ്യ ശാസ്ത്ര പഠന പ്രവര്‍ത്തനങ്ങളും അധ്യാപക വിദ്യാര്‍ഥി ശാക്തീകരണവും ഏകോപിപ്പിക്കുകയും സാമൂഹ്യ ശാസ്ത്ര മേളകള്‍ മികവുറ്റതാക്കാനായി അക്ഷീണം ഓടി നടക്കുകയും ചെയ്യുന്ന അബു മാസ്റ്റര്‍ സ്വന്തം വിഷയമായ സാമൂഹ്യ ശാസ്ത്രത്തിനൊപ്പം കല, കായിക രംഗങ്ങളിലും കുട്ടികള്‍ക്ക് പ്രചോദനമായി സജീവമായിരുന്നു.
https://www.facebook.com/Malayalivartha