കണ്ണീര്‍ക്കാഴ്ചയായി.... നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം...
നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം. നായരമ്പലം സ്വദേശി ജോമോന്‍ വര്‍ഗീസ് ആണ് മരിച്ചത്. കൊച്ചി കുഴുപ്പള്ളിയില്‍ വച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ 7.45 ഓടെയാണ് അപകടം നടന്നത്.
കുഴുപ്പിള്ളി ബീച്ചിന് സമീപത്തെ വലിയ വളവ് കടന്നുവരുമ്പോള്‍ ബൈക്കിന്റെ നിയന്ത്രണം വിടുകയും അപകടം സംഭവിക്കുകയുമായിരുന്നു. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. ജോമോനോടൊപ്പം കൂടെയുണ്ടായിരുന്ന നിതിന്‍ എന്ന യുവാവിനെ എറണാകുളത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha