കൂത്താട്ടുകുളം നഗരസഭയിൽ സിപിഎം കൗൺസിലർ കലാ രാജുവിനെ, പാർട്ടി ഓഫീസിലേക്ക് തട്ടികൊണ്ട് പോയി...പൊതുമധ്യത്തിലൂടെ സാരി വലിച്ചു കീറി വണ്ടിയിലേക്ക് ബലമായി തള്ളിക്കേറ്റി...ഇതാണ് സി പി എം ഉദ്ദേശിക്കുന്ന സ്ത്രീസംരക്ഷണം?
സ്ത്രീ സുരക്ഷയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന സഖാക്കൾ . തങ്ങളുടെ സഖാത്തികൾക്ക് എന്തേലും പ്രശ്നം ഉണ്ടായാൽ അവരെ വളഞ്ഞിട്ട് തല്ലുന്ന സഖാക്കൾ . ഒരു പാവം മനുഷ്യനെ ജനങ്ങളുടെ മുൻപിൽ നാണംകെടുത്തി ആത്മഹത്യയിലേക്ക് തള്ളിവിട്ട വനിതാ നേതാവിനെ തലയിൽ എടുത്തു ഉയർത്തി കൊണ്ട് നടക്കുന്ന പാർട്ടി. എന്നാൽ ഈ പരിഗണന എല്ലാം പാർട്ടി അനുസരിച്ചു നിൽക്കുന്നവർക്ക് മാത്രം കിട്ടുന്നതാണ് അല്ലെങ്കിൽ സ്ഥിതി നേരെ മറിച്ചാകും അതിപ്പോൾ ആണായാലും പെണ്ണായലും. കഴിഞ്ഞ ദിവസം കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ വളരെ നാടകീയമായ രംഗങ്ങൾ ആണ് ഉണ്ടായത് ,
നാടകീയം എന്നൊക്കെ പറഞ്ഞാൽ വളരെ ചെറുതാവും .സിപിഎം കൗൺസിലർ കലാ രാജുവിനെ ഒരു കൂട്ടം ആളുകൾ ചേർന്ന് പാർട്ടി ഓഫീസിലേക്ക് തട്ടികൊണ്ട് പോയി , ഒരു സ്ത്രീയെന്ന പരിഗണന പോലും ഇല്ലാതെ പൊതുമധ്യത്തിലൂടെ അവരെ സാരി വലിച്ചു കീറി വണ്ടിയിലേക്ക് ബലമായി തള്ളിക്കേറ്റി , അവരെ കേട്ടാൽ അറപ്പുളവാക്കുന്ന ഭാഷയിൽ ചീത്തവിളിച്ച് കൊണ്ട് പോയത് സ്വന്തം മകന്റ പ്രായം പോലുമില്ലാത്ത ഒരു ഡി വൈ എഫ് ഐ പ്രവർത്തകൻ ആണെന്ന് കല രാജു തന്നെ മൊഴി നൽകി . ഇതാണ് സി പി എം ഉദ്ദേശിക്കുന്ന സ്ത്രീസംരക്ഷണം . ഇവർക്ക് അൽപ്പമെങ്കിലും നാണമുണ്ടോ ഇങ്ങനെയൊക്കെ ചെയ്തു കൂട്ടാൻ എന്നാണ് ചോദിക്കാൻ ഉള്ളത് .
എവിടെ മേയർ ആര്യയെ സംരക്ഷിക്കുന്ന നേതാക്കൾ എവിടെ പി പി ദിവ്യയെ സംരക്ഷിക്കുന്ന നേതാക്കൾ . ഈ പറയുന്ന വനിതാ നേതാക്കൾക്ക് ഇപ്പോൾ ഒന്നും പറയാനില്ലേ പോസ്റ്റ് ഇടനില്ലെ, ഇവർ വിശ്വസിക്കുന്ന പാർട്ടിയിൽ പാർട്ടിൽ പ്രവർത്തിക്കുന്ന അതെ വനിതാ നേതാവിനാണ് ഇതേ അവസ്ഥ വന്നിരിക്കുന്നത് .സ്ത്രീ സുരക്ഷക്കു വേണ്ടി സംസാരിച്ചവർ എന്തെ ഈ പാവം സ്ത്രീക്കു വേണ്ടി രംഗത്തു വരാത്തത്?സ്ത്രീകൾക്കെതിരെ ഉള്ള ഒരു തരത്തിലുള്ള ആക്രമണങ്ങളും വെച്ചു പൊറുപ്പിക്കില്ല! ന്ന് പറയുന്ന മുഖ്യൻ! നാണക്കേട് ഇതാണോ പുരോഗമനപ്രസ്ഥാനം ...സംഭവത്തിന്റെ വിശദംശങ്ങൾ ഇപ്രകാരമാണ് ..
എല്‍ ഡി എഫ് ഭരണ സമിതിക്ക് എതിരെ കഴിഞ്ഞ ദിവസം അവിശ്വാസം ചര്‍ച്ചയ്ക്ക് എടുക്കാന്‍ ഇരിക്കവെയാണ് രാവിലെ നാടകീയ രംഗങ്ങള്‍ ഉണ്ടായത്കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെയാണ് സിപിഎം കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത്. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി കല രാജുവിന്റെ മകന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.തങ്ങള്‍ 13 കൗണ്‍സിലര്‍മാരോടും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതുപ്രകാരം കലാ രാജു അടക്കം എല്ലാവരും പാര്‍ട്ടി ഓഫീസിലാണ് ഉണ്ടായിരുന്നതെന്നും നഗരസഭ വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ് പ്രതികരിച്ചു.
അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ സമയം കഴിഞ്ഞപ്പോള്‍ കലാ രാജുവടക്കം എല്ലാവരും വീട്ടില്‍ പോയെന്നും ആരും ആരെയും തട്ടിക്കൊണ്ടു പോയില്ലെന്നുമാണ് അദ്ദേഹം വാദിച്ചത്. ഇത് തള്ളിയാണ് ഇപ്പോള്‍ കല രാജു തന്നെ രംഗത്ത് വന്നത്. കൗൺസിലർ കല രാജുവിന്റെ വാക്കുകള്‍..'ഓഫീസിന്റെ വാതില്‍ക്കല്‍ വന്നിറങ്ങിയ സമയത്താണ് സംഭവം. വണ്ടിയില്‍ ഇറങ്ങിയ സമയത്ത് എന്നെ വളയുകയും എനിക്ക് നേരെ ആക്രോശിക്കുകയും ചെയ്തു. വസ്ത്രം വലിച്ചുകീറി. ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ പൊതുജനമധ്യത്തില്‍ വസ്ത്രം വലിച്ചുകീറി. വണ്ടിയിലേക്ക് വലിച്ചു എറിയെടാ എന്നാണ് നേതാക്കള്‍ ആക്രോശിച്ചത്. കാല് വെട്ടുമെന്ന് സിപിഎം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തി.
എന്റെ മകനേക്കാള്‍ പ്രായം കുറഞ്ഞ ഒരു പയ്യനാണ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയവരില്‍ പാര്‍ട്ടിയുടെ മുഴുവന്‍ ആളുകളും ഉണ്ടായിരുന്നു. പാര്‍ട്ടിയെ ചതിച്ച് മുന്നോട്ടുപോകാനല്ല ശ്രമിച്ചത്. പരിരക്ഷ കിട്ടാതെ വന്നതോടെയാണ് അതൃപ്തി അറിയിച്ചത്. നാലുമാസം മുന്‍പ് ഇവരെ കാര്യങ്ങള്‍ അറിയിച്ചതാണ്. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയിച്ചതാണ്. എന്നാല്‍ യാതൊരു മറുപടിയും നല്‍കാതെ വന്നതോടെയാണ് പ്രതികരിക്കാന്‍ തുടങ്ങിയത്.ഏരിയ കമ്മിറ്റി ഓഫീസിലേക്ക് ആണ് എന്നെ കൊണ്ടുപോയത്. അവിടെ വച്ച് ശാരീരികമായി ഉപദ്രവിക്കുകയോ ഒന്നും ചെയ്തില്ല. എന്നെ കണ്‍വിന്‍സ് ചെയ്യിപ്പിക്കാനാണ് ശ്രമിച്ചത്.
ഇത്രയും നാളും അവസരം കിട്ടിയപ്പോള്‍ എന്തുകൊണ്ടാണ് ചെയ്യാതിരുന്നത്. ഇപ്പോള്‍ അവസാന നിമിഷം ചെയ്യാന്‍ കാരണമെന്താണ് എന്നെല്ലാം ചോദിച്ചു. ഒരു ഡിവൈഎഫ്ഐ നേതാവ് ആണ് വണ്ടിയില്‍ കടത്തിക്കൊണ്ടുപോയത്. എന്തിനാണ് എന്നെ ഉപദ്രവിച്ച് കൊണ്ടുപോകുന്നത് എന്ന് ചോദിച്ചു. പറഞ്ഞാല്‍ മനസിലാവുന്ന കാര്യങ്ങള്‍ അല്ലേ ഉള്ളൂ. അനുഭവങ്ങളാണ് ഉള്ളത്. ഇത്രയും സംഭവിച്ച സ്ഥിതിക്ക് നിയമനടപടി അടക്കമുള്ള കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കും. അവിശ്വാസ പ്രമേയം കഴിയുന്നത് വരെ അവിടെ പിടിച്ചുവച്ചിട്ട് പിന്നീട് പോയിക്കൊള്ളാന്‍ പറയുന്നതില്‍ എന്താണ് കാര്യം. അവിടെ വച്ച് നെഞ്ചുവേദന വന്നപ്പോള്‍ ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞിരുന്നു. കഴുത്തില്‍ കുത്തിപ്പിടിച്ച് നെഞ്ചിന് പിടിച്ച് ഇടിച്ചപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. നെഞ്ചുവേദന എടുക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ഗ്യാസിന്റെ ഗുളിക തന്നു. മക്കളെ കാണണം, ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ ഏരിയ സെക്രട്ടറിയോട് ചോദിക്കട്ടെ എന്നാണ് അവര്‍ പറഞ്ഞത്.
വൈകീട്ട് നാലരയോടെയാണ് വീട്ടില്‍ എത്തിച്ചത്. മര്‍ദ്ദിച്ചതിനേക്കാള്‍ അപകീര്‍ത്തിപ്പെടുത്തുന്ന സംസാരമാണ് എനിക്ക് ഏറ്റവുമധികം വേദന ഉണ്ടാക്കിയത്.'എന്നാണ് കല രാജുവിന്റെ വാക്കുകൾ .പാർട്ടിക്ക് അപ്രിയയായ വനിതാ നേതാവിന്റെ സ്ഥിതിയാണ് ഇങ്ങനെ . ഇങ്ങനെ ഒക്കെ ഒരാളെ തട്ടികൊണ്ട് പോയാൽ ആരും ചോദിക്കാനും പറയാനുമില്ലെന്ന ധൈര്യം തന്നെയാണ് ഇതിനു പിന്നിൽ .കല രാജുവിന്റെ പ്രതികരണം വന്നപ്പോൾ തന്നെ കടത്തിക്കൊണ്ടുപോയെന്ന ആരോപണം നിഷേധിച്ച് സിപിഎം നേതൃത്വം. പാർട്ടി തീരുമാനപ്രകാരം അവരുൾപ്പെടെയുളള 13 കൗൺസിലർമാർ ഏരിയ കമ്മിറ്റി ഓഫീസിൽ ഇരിക്കുകയായിരുന്നു. നല്ലരീതിയിൽ സംസാരിച്ച് പിരിഞ്ഞ കലാ രാജു ഏത് സാഹചര്യത്തിലാണ് ആരോപണം ഉന്നയിക്കുന്നത് എന്ന് അറിയില്ലെന്നും സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.വി. രതീഷ് വ്യക്തമാക്കിയത് .
കലാ രാജു ഉന്നയിക്കുന്ന സഹകരണ ബാങ്കുമായുളള പ്രശ്നം എന്താണെന്ന് അറിയില്ലെന്നും പി.വി. രതീഷ് വ്യക്തമാക്കി. എന്നാൽ കലാ രാജുവിൻ്റെ മക്കളുടെ പരാതിയിൽ രതീഷ് ഉൾപ്പെടെയുളളവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തിരിക്കുന്നത്. ഇത് കാണുമ്പൊൾ ഒന്നും വനിതാ കമീഷനും പോലീസിനും സോമേധേയ കേസെടുക്കാൻ തോന്നുന്നില്ലേ .ഇനിയിപ്പോൾ ഉടനെ പാർട്ടി അന്വേഷിക്കും.എന്ന് ഗോയിന്ദൻ:സഖാവ് പറയുമായിരിക്കും .
https://www.facebook.com/Malayalivartha