നിലവിളി കേട്ട് ആദ്യം ഓടി എത്തിയത് കൊടുവാൾ നൽകിയ അയൽവീട്ടുകാർ; ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കിയെന്ന് ആക്രോശം...
ലഹരിക്കടിമപ്പെട്ട മകൻ പെറ്റുമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നടുങ്ങി നാട്. അടുത്ത വീട്ടിൽനിന്ന് വാങ്ങിയ കൊടുവാൾകൊണ്ട് ഉമ്മ സുബൈദയെ 24കാരനായ മകൻ ആഷിഖ് വെട്ടുകയായിരുന്നു. തലയിൽ ട്യൂമർ ബാധിച്ചതിനെ തുടർന്ന് ശസ്ത്രക്രിയക്കുശേഷം വീട്ടിൽ കിടപ്പിലായിരുന്നു സുബൈദ. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്തത്തിൽ കുളിച്ചുകിടക്കുന്ന സുബൈദയെയാണ് കണ്ടത്. ഈ സമയം ആഷിഖ് മറ്റൊരു മുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു. നാട്ടുകാർക്കുനേരെ കൊടുവാളുമായി ഭീഷണി മുഴക്കിയെങ്കിലും പിടികൂടി കെട്ടിയിടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അയല്‍പക്കത്ത് നിന്ന് തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ കൊടുവാളുകൊണ്ട്. പ്രതി കൃത്യം നടത്തിയത്.
കൊലപാതകം നടന്ന വീട്ടിൽ നിലവിളി കേട്ട് ആദ്യം ഓടി എത്തിയത് കൊടുവാൾ നൽകിയ അയൽവീട്ടുകാർ തന്നെ. ഈങ്ങാപ്പുഴ വേനക്കാവ് ദാമോദരൻ നായരും മകൻ ലിജുമോനുമാണ് സുബൈദയുടെ നിലവിളികേട്ട് ആദ്യം ഓടി എത്തിയത്. ഉച്ചക്ക് 2.30ന് ഇവരുടെ വീട്ടിൽ ആഷിഖ് എത്തി തേങ്ങ പൊളിക്കാൻ എന്ന് പറഞ്ഞ് കൊടുവാൾ വാങ്ങിയിരുന്നു. ആഷിഖ് പോയശേഷം .2.45ന് ലിജുമോൻ ആണ് അയൽ വീട്ടിൽ നിന്ന് നിലവിളി കേട്ടത്. ഇതോടെ ഇവർ ഈ വീട്ടിലേക്ക് ഓടി എത്തി മുട്ടിയപ്പോൾ ജനൽ തുറന്ന് നോക്കിയ ആഷിഖിന്റെ ദേഹത്ത് രക്തം കണ്ടു.
സുബൈദയുടെ സഹോദരി ഷക്കീലയെ വിളിച്ച് വരുത്തിയതോടെയാണ് ആഷിഖ് കതക് തുറന്നത്. സുബൈദ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു അപ്പോൾ. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും ആംബുലൻസ് വരുത്തുകയു ചെയ്യുന്നതിനിടയിൽ അയൽ വീട്ടിൽ നിന്ന് വാങ്ങിയ കൊടുവാൾ കഴുകി ഇതാ നിങ്ങളുടെ കൊടുവാൾ എന്ന് പറഞ്ഞ് പുറത്തേക്ക് ഇട്ടു. അകത്ത് ആഷിഖും ഷക്കീലയും തമ്മിൽ വാക് തർക്കവും ഉണ്ടായി.
ഇതിനിടയിൽ പുറത്തിറങ്ങി പോകാൻ ശ്രമിച്ച ആഷിഖിനെ നാട്ടുകാർ പൊലീസ് എത്തും വരെ തടഞ്ഞ് വയ്ക്കുകയായിരുന്നു. ആഷിഖ് ഇതിന് മുൻപും സുബൈദയെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പരിസര വാസികൾ പറഞ്ഞു. ഏതാനും മാസം മുൻപ് മാരകായുധമവുമായി സുബൈദയോട് അക്രമാസക്ത മായി പെരുമാറിയതിനെ തുടർന്ന് കുതിരവട്ടം ഗവ.മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് 10 ദിവസം ചികിത്സ നൽകിയിരുന്നു. അമിതമായി ലഹരിമരുന്ന് ഉപയോഗിക്കാറുള്ള ആഷിഖിനെ നേരത്തെ ലഹരി വിമുക്ത കേന്ദ്രത്തിലും പ്രവേശിപ്പിച്ചിരുന്നു. സുബൈദയെ കൊലപ്പെടുത്തിയ വീട്ടിൽ ഇന്ന് ഫൊറൻസിക്, ഫിംഗർ പ്രിന്റ് വിദഗ്ധർ പരിശോധന നടത്തും. ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തും. താമരശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടർ എ.സായൂജ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
കഴിഞ്ഞ കുറച്ചുകാലമായി സഹോദരിക്കൊപ്പമാണ് സുബൈദയും മകന്‍ ആഷിഖും കഴിയുന്നത്. പ്ലസ്ടുവിന് ശേഷം ഓട്ടോ മൊബൈല്‍ കോഴ്‌സ് പഠിക്കാന്‍ ആഷിഖിനെ ചേര്‍ത്തിരുന്നു. കോളേജില്‍ ചേര്‍ന്ന ശേഷം ആഷിഖ് മയക്കുമരുന്നിന് അടിമയായെന്നാണ് സുബൈദയുടെ സഹോദരി സക്കീന പറയുന്നത്. മയക്ക് മരുന്നിന് അടിമയായ ആഷിഖ് ഇടയ്ക്ക് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടായിരുന്നു. ഒരു തവണ നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിക്കുകയും ചെയ്തിട്ടുള്ളതായാണ് വിവരം. പിന്നീട് ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഒരാഴ്ച മുമ്പ് ബെംഗളൂരുവില്‍ നിന്നെത്തിയ ആഷിഖ് നാലുദിവസം മുമ്പ് കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയതായി സക്കീന പറഞ്ഞു. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയിലാണ് മടങ്ങിയെത്തിയത്. ഈ ഘട്ടത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പിന്നീട് ശനിയാഴ്ച സക്കീന ജോലിക്കായി പുറത്തുപോയിരുന്നു. ഈ സമയത്ത് സുബൈദയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചിട്ടുള്ള സുബൈദ അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലുംകൂടിയായിരുന്നു. ശനിയാഴ്ച സുബൈദയുമായി ആഷിഖ് തര്‍ക്കത്തിലേര്‍പ്പെട്ടോ എന്നത് വ്യക്തമല്ല. ഉച്ചയോടെ വീടിന് പുറത്തിറങ്ങിയ ആഷിഖ് അയല്‍വീട്ടിലെത്തി കൊടുവാള്‍ ചോദിച്ചു. തേങ്ങ പൊളിക്കാനാണെന്നാണ് അവിടെ പറഞ്ഞത്. ഇവിടെ നിന്ന് വാങ്ങിയ കത്തിയുമായി വീടിനകത്ത് കയറിയ ആഷിഖ് സുബൈദയെ വെട്ടിക്കൊല്ലുകയായിരുന്നു.
വീടിനുള്ളില്‍നിന്ന് കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. വാതിലടച്ചിട്ട് ഇരുന്ന ആഷിഖ് നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ 'ആര്‍ക്കാടാ കത്തിവേണ്ടതെന്ന്' ചോദിച്ച് ഒരു തവണ വീടിന് പുറത്തിറങ്ങി. തുടര്‍ന്ന് കഴുകിയ ശേഷം കത്തി അവിടെവെച്ച് വീണ്ടും വീടിനുള്ളിലേക്ക് കയറി വാതിലടച്ചു. പിന്നീട് സക്കീനയെത്തിയപ്പോഴാണ് ആഷിഖ് വാതില്‍ തുറന്നത്. ഈ സമയം നാട്ടുകാര്‍ പിടികൂടി കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് പോലീസിലും ഏല്‍പ്പിച്ചു. സുബൈദ ഡൈനിങ് ഹാളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുംമുമ്പേ സുബൈദ മരിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. സുബൈദയുടെ സംസ്കാരം ഇന്ന് നടക്കും. ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കി എന്നായിരുന്നു മകൻ ആഷിക് നാട്ടുകാരോട് പറഞ്ഞത്. എംഡിഎംഎ ഉപയോഗിച്ചതിന് ആഷിക് നേരത്തെ പിടിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അയൽവാസികളുമായി പ്രശ്‌നമുണ്ടാക്കിയതിനെ തുടർന്ന് ഒരിക്കൽ പിടിച്ചുകെട്ടിയിട്ടിരുന്നുവെന്നും ഇവർ പറഞ്ഞു.
https://www.facebook.com/Malayalivartha