ലോകത്തിലെ ഏറ്റവും വലിയ തീർഥാടകസംഗമം...ഇത്രയും കോടികണക്കിന് ജനങ്ങൾ അവിടേക്ക് എത്തുമ്പോൾ സുരക്ഷയും അതീവ പ്രാധാന്യമാണ്..11 ടെതർഡ് ഡ്രോണുകളും ആന്റി-ഡ്രോൺ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്...
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ പങ്കെടുക്കുന്ന പരിപാടി എന്നാണ് പ്രയാഗില്‍ നടക്കുന്ന മഹാകുംഭമേള വിലയിരുത്തപ്പെടുന്നത്. 144 വർഷത്തിലൊരിക്കൽ നടത്തി വരുന്ന പരിപാടി. കുംഭമേളയെ കുറിച്ച് നിരവധി മിഥ്യകൾ പ്രചാരത്തിലുണ്ട്, അതിൻ്റെ ഉത്ഭവത്തെക്കുറിച്ചുള്ള നിരവധി സിദ്ധാന്തങ്ങളുമുണ്ട്. വേദങ്ങളിലും പുരാണങ്ങളിലും ഈ ഉത്സവത്തെ പരാമർശിക്കുന്നുണ്ടെന്ന് ചിലർ പറയുമ്പോൾ കഷ്ടിച്ച് രണ്ട് നൂറ്റാണ്ടുകൾ മുന്നേയാണ് ഇത് തുടങ്ങിയതെന്നാണ് മറ്റുചിലർ പറയുന്നത്. സത്യത്തിൽ എന്താണ് കുംഭമേള? എന്താണ് ഇതിനു പിന്നിലുള്ള ഐതിഹ്യം? ദശലക്ഷക്കണക്കിന് ആളുകൾ എന്തുകൊണ്ടാണ് ഇതിൽ പങ്കെടുക്കുന്നത്? മഹാകുഭമേള ഉത്തര്‍പ്രദേശ് സര്‍ക്കാരിന് എത്ര വരുമാനം നേടികൊടുക്കും?
മനുഷ്യരാശിയുടെ വിവരിക്കാനാകാത്ത പൈതൃകം എന്നാണ് യുനെസ്‌കോ കുംഭമേളയെ വിശേഷിപ്പിച്ചിട്ടുള്ളത്. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം, ഏറ്റവും ചരിത്രമുള്ള മതാഘോഷം, വിപുലമായ ഒരുക്കങ്ങള്‍,ദര്‍ശനിക മാനം തുടങ്ങി കുംഭമേളയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്. ആറുവര്‍ഷം കൂടുമ്പോള്‍ അര്‍ധ കുംഭമേള, 12 വര്‍ഷത്തിലൊരിക്കല്‍ പൂർണകുംഭമേള, 144 വര്‍ഷമാകുമ്പോള്‍ മഹാ കുംഭമേള എന്നിങ്ങനെയാണ് കുംഭമേളകള്‍ നടക്കുന്നത്. പ്രയാഗ് രാജില്‍ ഗംഗ, യമുന, പുരാണത്തിലെ അദൃശ്യനദി സരസ്വതി എന്നിവയുടെ സംഗമസ്ഥാനത്തും ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഗംഗയുടെ തീരത്തും മഹാരാഷ്ട്രയിലെ നാസിക്കില്‍ ഗോദാവരിയുടെ തീരത്തും മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ ഷിപ്രയുടെ തീരത്തും മൂന്നു വര്‍ഷ ഊഴത്തിലാണ് കുംഭമേള നടക്കുന്നത്.
ഡ്രോണുകൾക്ക് 120 മീറ്റർ ഉയരം വരെ പറക്കാനും 3 കിലോമീറ്റർ ചുറ്റളവിൽ പറക്കാനും കഴിയും. ഏറ്റവും പുതിയ തെർമൽ, ഐആർ ക്യാമറകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഡ്രോണുകളാണിവ.യുപി പോലീസിന്റെ സുരക്ഷാ വിഭാഗം നാല് ടെതർഡ് ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങളുടെ ചലനം നിരീക്ഷിക്കുന്നതിനായി ട്രാഫിക് ഡയറക്ടറേറ്റ് നാല് ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. എ.ടി.എസ് മൂന്ന് ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണങ്ങളും അതുമായി ബന്ധപ്പെട്ട ഭീഷണികളും തടയുക എന്നതാണ് അവരുടെ ലക്ഷ്യം.
മഹാ കുംഭമേളയുടെ മൂന്നാം ദിവസം യുപി പോലീസ് ഇതുവരെ 9 ഡ്രോണുകൾ വെടിവച്ചിട്ടു. ഇതിൽ 6 ഡ്രോണുകൾ മകരസംക്രാന്തി ദിനത്തിൽ തന്നെ പിടിക്കപ്പെട്ടു. ഈ ഡ്രോണുകളിൽ ഒന്ന് റെഡ് സോണിൽ പറക്കാൻ ശ്രമിക്കുകയായിരുന്നു. യുപി പോലീസ് സുരക്ഷാ പോലീസ് മേധാവിയും മുതിർന്ന ഐപിഎസ് ഓഫീസറുമായ രഘുവീർ ലാലാണ് ഈ സംവിധാനം നിരീക്ഷിക്കുന്നത്. മഹാ കുംഭമേളയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് മുതൽ ഭക്തരുടെ എണ്ണം കണക്കാക്കാനായി വരെ എല്ലാം ഡ്രോണുകൾ ഉപയോഗിച്ചാണ് ചെയ്യുന്നത്.ഏഴ് നിർണായക വഴികളിലായി 102 ചെക്ക്‌പോസ്റ്റുകളുള്ള ഒരു വൃത്താകൃതിയിലുള്ള സുരക്ഷാ സംവിധാനം പോലീസ് സ്ഥാപിച്ചിട്ടുണ്ട് .
https://www.facebook.com/Malayalivartha