സങ്കടക്കാഴ്ചയായി.... സൈക്കിള്‍ യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു....
സങ്കടക്കാഴ്ചയായി.... സൈക്കിള്‍ യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു....തിരുനല്ലൂര്‍ തറയില്‍ ഹരിദാസ് (65) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6.30. ഓടെ തിരുനല്ലൂര്‍ പോസ്റ്റോഫിസിന് സമീപമായിരുന്നു അപകടം സംഭവിച്ചത്.
കയര്‍ തൊഴിലാളിയായ ഹരിദാസ് വീട്ടിലേയ്ക്കുള്ള സാധനങ്ങള്‍ വാങ്ങി സൈക്കിളില്‍ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ കാര്‍ അമിത വേഗതയില്‍ വന്നിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ചേര്‍ത്തല പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം അരുക്കുറ്റി താലൂക്കാശുപത്രിയിലേയ്ക്ക് മാറ്റി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: ശുഭ, മക്കള്‍: ഹരിജിത്ത്, ശ്രീജിത്ത്.
https://www.facebook.com/Malayalivartha