ആ യാത്ര അന്ത്യയാത്രയായി.... വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരികയായിരുന്ന വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു
ആ യാത്ര അന്ത്യയാത്രയായി.... വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരികയായിരുന്ന വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു. പുത്തന്‍ പീടിക പാറമ്മല്‍ കുടുക്കേങ്ങില്‍ ഡ്രൈവര്‍ മുഹമ്മദ് മുസ്തഫയുടെ മകന്‍ മുഹമ്മദ് മുഷ്ഫിഖാണ് (19) മരിച്ചത്.
അരിയല്ലൂര്‍ മാധവാനന്ദ ഹൈസ്‌കൂളിന് സമീപത്തെ കല്യാണത്തില്‍ പങ്കെടുത്ത് തിരികെ വീട്ടിലേക്ക് വരികയായിരുന്നു. സ്‌കൂളിന് അടുത്ത് തന്നെ രാത്രി 8.25ന് ബൈക്ക് വൈദ്യുതി കാലില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി ഗവ.താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കൂടെയുണ്ടായിരുന്ന യുവാവിനും പരുക്കേറ്റു. മാതാവ്: ഷെരീഫ.ഒരു സഹോദരനുണ്ട്.
"
https://www.facebook.com/Malayalivartha