ഗുരുവായൂര്‍ അമ്പല നടയില്‍ ഇന്നലെ നടന്നത് 229 വിവാഹങ്ങള്‍
ഗുരുവായൂര്‍ അമ്പല നടയില്‍ ഇന്നലെ നടന്നത് 229 വിവാഹങ്ങള്‍. മകര മാസ മാംഗല്യത്തിന്റെ തിരക്കിലമര്‍ന്ന് ഇന്നലെ ഗുരുവായൂര്‍ അമ്പല നട. മൊത്തം 248 വിവാഹങ്ങള്‍ ശീട്ടാക്കിയിരുന്നു. ഇതില്‍ 19 എണ്ണം റദ്ദായി. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ 334 വിവാഹങ്ങള്‍ നടന്ന ശേഷം ഇതാദ്യമായാണ് ഇത്രയും വിവാഹങ്ങള്‍ ഒരു ദിവസം നടക്കുന്നത്.
5 കല്യാണ മണ്ഡപങ്ങളാണ് ഇന്നലെ ഒരുക്കിയത്. വധു, വരന്‍മാര്‍ക്കും ബന്ധുക്കള്‍ക്കും ഇരിക്കാന്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനു തെക്കു ഭാഗത്ത് താത്കാലിക പന്തലും സജ്ജമാക്കി. അവിടെയായിരുന്നു വധു, വരന്‍മാരുടെ രേഖകള്‍ പരിശോധിച്ചത്.
വലിയ തിരക്കനുഭവപ്പെട്ടതോടെ വധു, വരന്‍ അടുത്ത ബന്ധുക്കള്‍, ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവരുള്‍പ്പെടെ ഒരു സംഘത്തില്‍ 24 പേരായി നിജപ്പെടുത്തിയാണ് മണ്ഡപത്തിനു സമീപത്തേക്ക് പോകാനായി അനുവദിച്ചത്.
"
https://www.facebook.com/Malayalivartha