കുട്ടികളെ കയറ്റി വരുന്നതിനിടെ സ്‌കൂള്‍ ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
സ്‌കൂള്‍ കുട്ടികളെ കയറ്റി വരുന്നതിനിടെ കല്ലൂര്‍ക്കാട് നീറാംമ്പുഴ കവലയ്ക്ക് സമീപമാണ് ബസ് കത്തിയത്. 25കുട്ടികളാണ് ബസ്സില്‍ ഉണ്ടായിരുന്നത്. കല്ലൂര്‍ക്കാട് എത്തിയപ്പോഴാണ് ബസ്സിന്റെ മുന്നില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.
വാഴക്കുളം സെന്റ് തെരേസാസ്് ഹൈസ്‌കൂളിലെ ബസാണ് കത്തിനശിച്ചത്. ബസില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട ഉടനെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. കുട്ടികള്‍ ഇറങ്ങിയതിന് പിന്നാലെ ബസ് പൂര്‍ണമായും കത്തിനശിച്ചു.
നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായതെന്ന് നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha