മന്ത്രവാദത്തിന്റെ പേരില്‍ ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി കസ്റ്റഡിയില്‍
വയനാട് തിരുനെല്ലിയില്‍ മന്ത്രവാദത്തിന്റെ പേരില്‍ ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി കസ്റ്റഡിയില്‍. പുളിമൂട് സ്വദേശി വര്‍ഗീസ് ആണ് പിടിയിലായത്. ഇയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും ആരോപണമുണ്ട്. ബലാത്സംഗം, പട്ടികജാതി പട്ടികവര്‍ഗ അതിക്ര നിരോധനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ആണ് കേസ്.
പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പരാതിയില്‍ പറയുന്നു. മന്ത്രവാദത്തിന്റെ പേരില്‍ പീഡനം നടത്തിയെന്നാണാണ് പരാതി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പുറത്തു പറയാന്‍ ഭയന്നുവെന്നും തിരുനെല്ലി പൊലീസ് കേസ് ഒതുക്കാന്‍ ശ്രമിച്ചു എന്നും പരാതിക്കാരി ആരോപിച്ചു.
2023 ജൂണില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു. മാനസിക പ്രശ്നമുള്ള തന്നെ മരുന്നു കഴിക്കുന്നതില്‍ നിന്ന് വര്‍ഗീസ് വിലക്കിയെന്നും മരുന്ന് നല്‍കിയും മന്ത്രവാദ വസ്തുക്കള്‍ നല്‍കിയും ഒരു വര്‍ഷത്തോളം ക്രൂരമായി പീഡിപ്പിച്ചുവെന്നുമാണ് ആദിവാസി സ്ത്രീയുടെ പരാതി.
സംഭവത്തില്‍ ആദിവാസി സ്ത്രീയുടെ പരാതിയില്‍ തിരുനെല്ലി പോലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പരാതിക്കാരിയുടെ മൊഴി പോലീസ് എടുത്തിരുന്നു. ആദിവാസി യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സി പി എം രംഗത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha