Widgets Magazine
21
Jan / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവ്; ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുകൾ :നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; അസുഖങ്ങൾ മരണ കാരണമായോ..?


കേരളം ഉറ്റുനോക്കിയ വിധി:- കേരളത്തിലെ കുറ്റവാളികളുടെ ചരിത്രത്തിൽ പുതു റെക്കോർഡ് സൃഷ്ടിച്ച് ഗ്രീഷ്മ


വധശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതിയുടെ അംഗീകാരത്തോടെ; പൊന്നുമോന് നീതി ലഭിച്ചു: നീതിമാനായ ജഡ്‌ജിക്ക് ഒരായിരം നന്ദി- ഷാരോണിന്റെ 'അമ്മ'


ഗ്രീഷ്മയ്ക്ക് വധശിക്ഷ... നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്... വിധി കേട്ട് പ്രതികരണമൊന്നുമില്ലാതെ ഗ്രീഷ്മ, അമ്മാവന്‍ നിര്‍മല്‍ കുമാറിന് മൂന്നു വര്‍ഷം തടവ്, അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസെന്ന് കോടതി


ഹമാസ് ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുകൾ ഹമാസ് കൈമാറി...

ശബരിമല തീര്‍ത്ഥാടനം: സ്ട്രോക്ക് ബാധിച്ച 2 പേര്‍ക്ക് തുണയായി ആരോഗ്യ വകുപ്പ്; കരുതലായി പത്തനംതിട്ട ജനറല്‍ ആശുപത്രി

20 JANUARY 2025 06:30 PM IST
മലയാളി വാര്‍ത്ത

ഗുരുതരമായി സ്ട്രോക്ക് ബാധിച്ച രണ്ട് പേര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി. ശബരിമല തീര്‍ത്ഥാടകയായ എറണാകുളം കുമ്പളങ്ങി സ്വദേശിനിയ്ക്കും (68), ശബരിമലയില്‍ കോണ്‍ട്രാക്ട് വര്‍ക്കറായ എരുമേലി സ്വദേശിയ്ക്കുമാണ് (58) സ്ട്രോക്ക് ബാധിച്ചത്. ഒരു വശം തളര്‍ന്ന് സംസാര ശേഷി ഭാഗീകമായി നഷ്ടപ്പെട്ടാണ് ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്.

പരിശോധനയില്‍ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉടനടി ത്രോമ്പോലൈസിസ് ചികിത്സ നല്‍കി. കുമ്പളങ്ങി സ്വദേശിനിയെ നവംബര്‍ മാസത്തിലാണ് ചികിത്സ നല്‍കി ഭേദമാക്കിയത്. മകരവിളക്കിനോടനുബദ്ധിച്ച് ജനുവരി 14ന് ആശുപത്രിയിലെത്തിച്ച എരുമേലി സ്വദേശി ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

സമയബന്ധിതമായി ഫലപ്രദമായ ചികിത്സ നല്‍കാനായത് കൊണ്ടാണ് ശരീരം തളര്‍ന്ന് പോകാതെ ഇവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പക്ഷാഘാത നിയന്ത്രണ പദ്ധതിയായ ശിരസ് വഴി സൗജന്യ ചികിത്സയാണ് ഇവര്‍ക്ക് നല്‍കിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 152 പേര്‍ക്കാണ് ഇതുവരെ സ്ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നല്‍കിയിട്ടുള്ളത്.

 

സ്ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്. വായ് കോട്ടം, കൈയ്ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്ട്രോക്കിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാല്‍ നാലര മണിക്കൂറിനുള്ളില്‍ ചികിത്സ നല്‍കിയെങ്കില്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ ശരീരം തളരുകയോ മരണംവരെ സംഭവിക്കുകയോ ചെയ്യാം. ഇതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ശിരസ് പദ്ധതി ആരംഭിച്ചതും മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയില്‍ സ്ട്രോക്ക് യൂണിറ്റ് സ്ഥാപിച്ചു വരുന്നതും. ഇനി രണ്ട് ജില്ലകളില്‍ മാത്രമാണ് സ്ട്രോക്ക് യൂണിറ്റ് പൂര്‍ത്തായാകാനുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങള്‍ക്കൊടുവില്‍ അതീവസുന്ദരിയായി ഉദ്ഘാടന വേദിയില്‍ തിളങ്ങി ഹണി റോസ്  (49 minutes ago)

ഇത് അമേരിക്കയുടെ സുവര്‍ണ കാലത്തിന്റെ തുടക്കമെന്ന് ഡോണള്‍ഡ് ട്രംപ്; എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച ബൈബിള്‍ കൈയ്യില്‍ കരുതിയാണ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍  (1 hour ago)

നടന്‍ വിനായകന്‍ വീണ്ടും വിവാദത്തില്‍: ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് വസ്ത്രം അഴിച്ച് നഗ്‌നത പ്രദര്‍ശിപ്പിച്ച വിനായകന്റെ ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

യുഎസില്‍ രണ്ടാം ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റു; ഇന്ത്യന്‍ സമയം രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ  (1 hour ago)

നിറത്തിന്റെ പേരില്‍ അവഹേളനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍  (2 hours ago)

വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍  (2 hours ago)

നടന്‍ വിജയ രംഗ രാജു അന്തരിച്ചു  (2 hours ago)

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; ആഡംബരക്കാറിന്റെ ഉടമയെ കണ്ടെത്തി പോലീസ്  (3 hours ago)

ബേസിലിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'പൊന്‍മാന്‍' ടീസര്‍ പുറത്തിറങ്ങി  (3 hours ago)

ആദ്യ ഭര്‍ത്താവ് മരണപ്പെടുമെന്ന് ജ്യോത്സ്യന്റെ പ്രവചനം; പട്ടാളക്കാരനുമായുള്ള വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് ഗ്രീഷ്മയെ ഷാരോണ്‍ താലികെട്ടിയത്; ഒടുവില്‍ ആസൂത്രിത കൊലപാതകം  (3 hours ago)

ഗര്‍ഭിണിയായ പശുവിന് ആക്രമിച്ച് ഇറച്ചിക്കായി കൊണ്ട് പോയതായാണ് പരാതി  (4 hours ago)

ജനുവരി 22ലെ പണിമുടക്കിന് ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍  (4 hours ago)

കണ്ണൂരില്‍നിന്നു മോഷണം പോയ ക്രെയിന്‍ കോട്ടയത്ത് കണ്ടെത്തി  (4 hours ago)

സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി അക്രമിച്ച പ്രതിയെ പിടികൂടാന്‍ മുംബൈ പൊലീസിനെ സഹായിച്ചത് പ്രതി നടത്തിയ ഗൂഗിള്‍ പേ ഇടപാട്  (5 hours ago)

Malayali Vartha Recommends