കണ്ണൂരില്‍നിന്നു മോഷണം പോയ ക്രെയിന്‍ കോട്ടയത്ത് കണ്ടെത്തി
കണ്ണൂരില്‍ നിന്ന് മോഷണം പോയ ക്രയിന്‍ കോട്ടയത്ത് കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ ആയിരുന്നു ദേശീയ പാത നിര്‍മാണത്തിന് എത്തിച്ച് ക്രയിന്‍ കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് നിന്ന് മോഷണം പോയത്. മേഘ കണ്‍സ്ട്രഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ക്രയിനാണ് മോഷണം പോയത്. സംഭവത്തില്‍ എരുമേലി സ്വദേശി പിടിയിലായതായാണ് സൂചന.
ക്രയിന്‍ മോഷണം പോയെന്ന് കാണിച്ച് ഇന്നലെ തന്നെ ഉടമസ്ഥര്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ ക്രയിന്‍ ഓടിച്ചുകൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha