നിറത്തിന്റെ പേരില്‍ അവഹേളനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍
നിറത്തിന്റെ പേരില്‍ അവഹേളനത്തിന് ഇരയായ യുവതി മലപ്പുറത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കണ്ണൂരില്‍ പിടിയില്‍. ഭര്‍ത്താവ് അബ്ദുല്‍ വാഹിദാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് എമിഗ്രെഷന്‍ വിഭാഗം പിടികൂടിയത്. പ്രതിയെ അന്വേഷണ സംഘമായ കൊണ്ടോട്ടി പോലീസിന് കൈമാറി.
അബൂദബിയില്‍ നിന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇയാള്‍ വിമാനത്താവളത്തിലെത്തിയത്. നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെതിരെ പോലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു.
ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഭര്‍ത്താവ് അബ്ദുള്‍ വാഹിദിനെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ചയാണ് ഷഹാന മുംതാസ് എന്ന 19കാരിയെ വീട്ടില്‍ മരിച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha