നടന്‍ വിനായകന്‍ വീണ്ടും വിവാദത്തില്‍: ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് വസ്ത്രം അഴിച്ച് നഗ്‌നത പ്രദര്‍ശിപ്പിച്ച വിനായകന്റെ ദൃശ്യങ്ങള്‍ പുറത്ത്
നഗ്‌നതാ പ്രദര്‍ശനം നടത്തി നടന്‍ വിനായകന്‍ വീണ്ടും വിവാദത്തില്‍. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് വസ്ത്രം അഴിച്ച് നഗ്‌നത പ്രദര്‍ശിപ്പിച്ച വിനായകന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിഡിയോയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നടന്‍ സഭ്യതയുടെ അതിര്‍വരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി.
നഗ്‌നതാ പ്രദര്‍ശനത്തിനൊപ്പം വിനായകന്‍ ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. നടന്റെ സ്വന്തം ഫ്‌ലാറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നാണു സൂചന. മുന്‍പും സമാനമായ പ്രവൃത്തികളാല്‍ വിനായകന്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
പലപ്പോഴും വിനായകന്‍ വിവാദങ്ങളില്‍ അകപ്പെടാറുണ്ട്. മുന്‍പ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്നു തടഞ്ഞുവച്ചതിന്, എയര്‍പോര്‍ട്ടിലെ തറയില്‍ ഷര്‍ട്ടിടാതെ ഇരുന്ന് ജീവനക്കാരോട് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ സിഐഎസ്എഫ് സുരക്ഷാ സംഘം വിനായകനെ കസ്റ്റഡിയിലെടുത്ത് എയര്‍പോര്‍ട്ട് പൊലീസിനു കൈമാറുകയും ചെയ്തു.
https://www.facebook.com/Malayalivartha