ഗ്രീഷ്മയ്ക്ക് ജയില്‍ പുത്തരിയല്ല... വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മ 2025-ലെ ആദ്യ വനിത തടവുകാരിയെന്ന് റിപ്പോർട്ട്... 1/2025 എന്ന നമ്പറാണ് ഗ്രീഷ്മയ്ക്ക് നൽകിയിരിക്കുന്നത്...
കേരളത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കണ്ടെത്തി കോടതി വധശിക്ഷക്ക് വിധിച്ച ഗ്രീഷ്മയുടെ ജയില്‍വാസത്തിന്റെ രണ്ടാം എപ്പിസോഡിന് തുടക്കമായി. അടുത്തകാലത്തു വരെ വിചാരണാ തടവുകാരിയായി കഴിഞ്ഞ ഗ്രീഷ്മ ഇന്നലെ മുതല്‍ ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാരിയാണ്. അട്ടകുളങ്ങര വനിതാ ജയിലിലാണ് ഗ്രീഷ്മയുടെ വാസം. റിമാന്‍ഡ് കാലാവധിയിലെ താമസം കൊണ്ട് തന്നെ ഗ്രീഷ്മയ്ക്ക് ജയില്‍ പുത്തരിയല്ല.ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മ 2025-ലെ ആദ്യ വനിത തടവുകാരിയെന്ന് റിപ്പോർട്ട്.
1/2025 എന്ന നമ്പറാണ് ഗ്രീഷ്മയ്ക്ക് നൽകിയിരിക്കുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 14-ാം ബ്ലോക്കിൽ മറ്റ് രണ്ട് റിമാൻഡ് പ്രതികൾക്കൊപ്പമാണ് ഗ്രീഷ്മയെ താമസിപ്പിരിക്കുന്നത്. വൈകുന്നേരത്തോടെ ജയിലിലെ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി. വിചാരണക്കാലത്തും ഗ്രീഷ്മ ഇതേ ജയിലിൽ തന്നെയായിരുന്നു. എന്നാൽ സഹതടവുകാരികളുടെ പരാതിയെത്തുടർന്ന് 2025 സെപ്റ്റംബറിൽ മാവേലിക്കര വനിതാ സ്‌പെഷ്യൽ ജയിലിലേക്കു മാറ്റി. ഗ്രീഷ്മയുടെ വധശിക്ഷയെക്കുറിച്ച് രണ്ട് വാദങ്ങൾ ഉയരുകയാണ്. കൊല്ലപ്പെട്ട ഷാരോൺ രാജിന് നീതി ലഭിച്ചെന്ന് ഭൂരിപക്ഷ ശബ്ദം ഉയരുമ്പോൾ ഗ്രീഷ്മയെ തൂക്കുകയർ വിധിച്ചതിൽ മുഖം ചുളിക്കുകയാണ് മറു വശം.
മുൻ ജസ്റ്റിസ് കെമാൽ പാഷയെപ്പോലുള്ളവർ ഗ്രീഷ്മയ്ക്ക് തൂക്കുകയർ നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ മേൽ കേടതികളിൽ നിന്ന് ശിക്ഷ ഇളവ് ചെയ്ത് ലഭിക്കാനുള്ള സാധ്യത തെളിയുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ ജയിലിലെ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. യാതൊരു കൂസലുമല്ലാതെയാണ് ഗ്രീഷ്മയുടെ ജയില്‍വാസവും.വധശിക്ഷക്ക് വിധിക്കപ്പെട്ടെങ്കിലും ശിക്ഷ നടപ്പാക്കാന്‍ സാധ്യത കുറവാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. മേല്‍ക്കോടതിയില്‍ നിന്നും ശിക്ഷാ ഇളവും ലഭിക്കുമെന്ന പ്രതീക്ഷ ഗ്രീഷ്മക്കുമുണ്ട്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടും കാമുകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഗ്രീഷ്മയോടുള്ള മലയാളികളുടെ കലിപ്പ് തീരുന്നില്ല. വധശിക്ഷ നല്‍കാനുള്ള കോടതി തീരുമാനത്തെ ഇരുകയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും പ്രതിക്ക് ലഭിച്ചിരുന്നുവെങ്കില്‍ പൊതുസമൂഹം അതില്‍ തൃപ്തരാകുമായിരുന്നില്ല. സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ആഹ്ലാദ പ്രകടനവും നീതി നടപ്പിലായതിന്റെ ആശ്വാസവുമാണ് ജനങ്ങള്‍ പ്രകടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha