Widgets Magazine
29
Apr / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍.കരുണ്‍ അന്തരിച്ചു.... ഇന്ന് രാവിലെ 10ന് കലാഭവനില്‍ പൊതുദര്‍ശനം, വൈകുന്നേരം നാലിന് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ സംസ്‌കാരം


ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞവർക്കും അല്ലാത്തവർക്കും ഇതാ ഒരു സന്തോഷ വാർത്ത..ഗൾഫിൽ കൈ നിറയെ ഒഴിവുകൾ


ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍.. വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഇന്ന് ഒപ്പിടും..63,000 കോടി രൂപയുടെ കരാർ..


നിർണായക വിവരങ്ങൾ..ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നിലെ പ്രധാന സാക്ഷി.. കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്‍.. എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്..


പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ..വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്...കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്..

കോട്ടയം ഗാന്ധിനഗറിലെ പെട്രോൾ പമ്പിൽ നിന്നും ആറു മാസം കൊണ്ട് എഴു ലക്ഷം രൂപയുടെ ഇന്ധനം കവർന്നു; ഇന്ധനം മോഷ്ടിച്ച ജീവനക്കാരനും വാങ്ങിയ രണ്ടു യുവാക്കളും അറസ്റ്റിൽ; കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് പൊലീസ്...

21 JANUARY 2025 03:00 PM IST
മലയാളി വാര്‍ത്ത

ഗാന്ധിനഗറിലെ പെട്രോൾ പമ്പിൽ നിന്നും ആറു മാസം കൊണ്ട് ഏഴു ലക്ഷം രൂപയുടെ ഇന്ധനം മോഷ്ടിച്ച ജീവനക്കാരനും, ഇന്ധനം നിറച്ച രണ്ട് വാഹന ഉടമകളും പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നു പേരെയും പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബജാജ് ഫിനാൻസ് ജീവനക്കാരൻ അമ്മഞ്ചേരി സ്വദേശി ടിജോ ജോൺ, പെട്രോൾ പമ്പ് ജീവനക്കാരൻ രാഹുൽ , ഇന്ധനം നിറച്ചിരുന്ന മറ്റൊരു യുവാവ് എന്നിവരെയാണ് കോട്ടയം ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വർഷങ്ങളായി ഗാന്ധിനഗറിലെ പെട്രോൾ പമ്പ് കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പാണ് ഇപ്പോൾ പുറത്ത് വന്നത്. ഗാന്ധിനഗർ ജംഗ്ഷനിൽ മെഡിക്കൽ കോളേജ് റോഡിൽ പ്രവർത്തിച്ചിരുന്ന പമ്പിലാണ് വ്യാപക ക്രമക്കേട് നടന്നിരുന്നത്. പെട്രോൾ പമ്പിൽ പുലർച്ചെ ടെസ്റ്റിനായി 30 ലിറ്റർ ഇന്ധനം മാറ്റി വച്ചിരുന്നു. ഈ പെട്രോൾ പരിശോധനയ്ക്ക് ശേഷം തിരികെ ടാങ്കിലേയ്ക്ക് ഒഴിയ്ക്കണമെന്നാണ് ചട്ടം. പെട്രോൾ പമ്പിൽ രാവിലെ ടെസ്റ്റ് ചെയ്ത ശേഷം മാത്രമേ വാഹനങ്ങളിലേയ്ക്കു ഇന്ധനം അടിയ്ക്കാൻ പറ്റു.

ഈ പഴുത് മുതലെടുത്താണ് രാഹുൽ തട്ടിപ്പ് നടത്തിയത്. പുലർച്ചെ മൂന്നു മണിയോടെ രാഹുൽ പമ്പിൽ എത്തിയ ശേഷം ഇന്ധനം ടെസ്റ്റിനായി എടുക്കും. ടെസ്റ്റിന് ശേഷം സിസിടിയ്ക്ക് പുറം തിരിഞ്ഞ് നിന്ന് ഇന്ധനം ടാങ്കിലേയ്ക്ക് ഒഴിക്കുന്നതായി ആക്ഷൻ കാണിക്കും. തുടർന്ന്, ഇവിടെ എത്തുന്ന ടിജോ ജോണിനും മറ്റു പലർക്കും പല വാഹനങ്ങളിലായി ഇന്ധനം നിറച്ച് നൽകും. ബജാജ് ഫിനാൻസ് ജീവനക്കാരനായ ടിജോയ്ക്ക് 50 രൂപയ്ക്കാണ് ഇന്ധനം നൽകിയിരുന്നത്. സിസിടിവി ക്യാമറയെ തെറ്റിധരിപ്പിക്കാൻ എടിഎം കാർ്ഡ് സൈ്വപ്പിംങ് മെഷീനിൽ ഉരയ്ക്കുന്നതായി കാണിക്കും. ഇത്തരത്തിലാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.

കണക്കിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതോടെ പമ്പ് ഉടമ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു സിസിടിവി ക്യമാറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസ് സംഘം മൂന്നു പ്രതികളെയും കസ്റ്റഡിയിൽ എടുത്തു.

ബജാജ് ഫിനാൻസ് ജീവനക്കാരനായ ടിജോ പകുതി വിലയ്ക്ക് പെട്രോൾ വാങ്ങിയ ശേഷം ബജാജ് ഫിനാൻസിൽ നിന്നും ടിഎയും എഴുതി വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. പമ്പിൽ നിന്നും പെട്രോളും - ഡീസലും കൈപ്പറ്റിയ കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രകാശിനും സുഹൃത്തുക്കള്‍ക്കും നേരെ ആന തിരിഞ്ഞു  (18 minutes ago)

നോര്‍ത്ത് ഷീല്‍ഡിലെ ആദ്യകാല മലയാളികളിൽ ഒരാളായ സജി  (27 minutes ago)

പി ആര്‍ ശ്രീജേഷ് പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി...  (49 minutes ago)

തിരിച്ചടി നല്‍കി ഇന്ത്യ  (56 minutes ago)

നാളെ അക്ഷയതൃതീയ...ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച വിവാഹ ബുക്കിങ്ങ് 140  (1 hour ago)

തലച്ചോർ കടിച്ച് കുടഞ്ഞ് നായ..! തലയിൽ 20 സ്റ്റിച്ച് വാക്സിൻ എടുത്തിട്ടും...! 5 വയസുകാരി മരിച്ചു  (1 hour ago)

ആറ്റിങ്ങല്‍ മാമത്ത് വെച്ചായിരുന്നു അപകടം  (1 hour ago)

ഭീകരരുടെ ഒളിയിടത്തിലേക്ക് സുരക്ഷാ സേന അടുത്തതായി റിപ്പോര്‍ട്ടുകള്‍...  (2 hours ago)

നരഹത്യാ കേസിന്റെ വിചാരണ തീയതി ഷെഡ്യൂള്‍ ചെയ്യാനായി സെപ്റ്റംബര്‍ 22 ന് മാറ്റി  (2 hours ago)

നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ട് കൂട്ടക്കൊല  (2 hours ago)

ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഛായാഗ്രാഹകനായും സംവിധായകനായും ലോകശ്രദ്ധ നേടിയ കലാകാരനാണ്  (2 hours ago)

പ്രവാസി മലയാളിക്ക് ദാരുണാന്ത്യം....  (2 hours ago)

തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷബാധയേറ്റ അഞ്ച് ....  (2 hours ago)

സാംസ്‌കാരിക സമ്മേളനം 4ന് രാവിലെ പതിനൊന്നരയ്ക്ക് മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും  (3 hours ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക്  (3 hours ago)

Malayali Vartha Recommends