കോട്ടയം ഇല്ലിക്കലിലെ കത്തിക്കുത്ത്; കുത്തേറ്റയാൾ കൊല്ലപ്പെട്ടു; പ്രതിയും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
ഇല്ലിക്കലിൽ ഷാപ്പിനു മുന്നിൽ കത്തിക്കുത്തിൽ കുത്തേറ്റയാൾ കൊല്ലപ്പെട്ടു. പ്രദേശത്തെ മീൻപിടുത്തക്കാരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന പ്രതിയെ പൊലീസ് ക്സ്റ്റഡിയിൽ എടുത്തു. ഇല്ലിക്കൽ പരുത്തിയകം പ്ലാത്തറ റെജിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതിയായ ഹരിദാസനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ഇല്ലിക്കൽ ഷാപ്പിനു മുന്നിൽ എത്തിയ രണ്ടു പേരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. ഇതിനിടെ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് റെജിയെ കുത്തി. കുത്തേറ്റ് പതിനഞ്ച് മിനിറ്റോളം റെജി വീണു കിടന്നു. ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസ് വിളിച്ചു വരുത്തിയാണ് റെജിയെ ആശുപത്രിയിൽ എത്തിച്ചത്. റെയിയും ഹരിദാസനും തമ്മിൽ ഷാപ്പിന് മുന്നിൽ വച്ച് ഏറ്റുമുട്ടുകായിയരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും റെജി മരിച്ചു. ഹരിദാസനും പരിക്കുകളുണ്ട്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.https://www.facebook.com/Malayalivartha