പരാതികളില്ലാതെ കേസെടുത്തത് എന്തിന്; ഹൈക്കോടതി ഉത്തരവിനെ പിന്തുണയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ പരാതിയില്ലാതെ കേസെടുത്തതിന് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി വിമര്‍ശനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അപ്പീലുകളില്‍ സുപ്രീം കോടതി ഉത്തരവ് ഈ മാസം 27ന്. കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീലുകളാണ് സുപ്രീം കോടതി ഇന്നു പരിഗണിച്ചത്. പരാതികളില്ലാതെ കേസെടുത്തത് എന്തിനെന്നും ഇതു വിചിത്രമാണെന്നും സുപ്രീം കോടതി വാക്കാല്‍ പറഞ്ഞു.
ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം റദ്ദാക്കുന്നതിനെ സംസ്ഥാന സര്‍ക്കാരും വനിതാ കമ്മിഷനും ശക്തമായി എതിര്‍ത്തു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണമെന്നും സിനിമരംഗത്ത് സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും സര്‍ക്കാര്‍ വാദിച്ചു. സജിമോന്‍ പാറയിലന്റെ ഹര്‍ജി തള്ളണമെന്ന് വനിത കമ്മിഷന്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനാണ് അന്വേഷണം നടക്കുന്നതന്നും വനിത കമ്മിഷന്‍ വാദിച്ചു.
കുറ്റകൃത്യം നടന്നെന്ന് വ്യക്തമായാല്‍ പൊലീസിന് കേസ് എടുക്കാമെന്ന് വ്യക്തമാക്കിയ കോടതി എന്നാല്‍ തെളിവുകള്‍ ഇല്ലെങ്കില്‍ കേസ് എടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഹൈക്കോടതി ഉത്തരവിനെ പിന്തുണയ്ക്കാനാകില്ലെന്നാണ് നിരീക്ഷിച്ചത്. എന്തിനാണ് സജിമോന്‍ പാറയില്‍ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് കോടതി ചോദിച്ചു. സിനിമ നിര്‍മ്മാതാവായ തനിക്കെതിരെ പോലും ഈ മൊഴികള്‍ ഉപയോഗിക്കാനാകുമെന്ന് സജിമോന്‍ പാറയില്‍ വാദിച്ചു. എന്നാല്‍ സജിമോന് പിന്നില്‍ സിനിമരംഗത്തെ വലിയ വ്യക്തികളാണെന്നായിരുന്നു ഡബ്ല്യുസിസിയുടെ വാദം.
https://www.facebook.com/Malayalivartha