അശ്ലീല പരാമര്‍ശ കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ ബോബി ചെമ്മണൂരിന് ജയിലില്‍ വഴിവിട്ട സഹായം; ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍...
അശ്ലീല പരാമര്‍ശ കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ ബോബി ചെമ്മണൂരിന് ജയിലില്‍ നിയമവിരുദ്ധമായി സഹായം ചെയ്തുവെന്ന പരാതിയില്‍ ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍. മധ്യമേഖല ഡിഐജി അജയകുമാര്‍, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്.
നടി ഹണി റോസ് നല്‍കിയ പരാതിയില്‍ കാക്കനാട് ജില്ലാ ജയിലില്‍ ബോബി ചെമ്മണൂര്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ ഡിഐജിയായ പി. അജയകുമാറും ബോബിയുടെ സുഹൃത്തുക്കളും ജയിലില്‍ എത്തിയിരുന്നു.
തുടര്‍ന്ന് ജയില്‍ ചട്ടങ്ങള്‍ പാലിക്കാതെ ബോബി ചെമ്മണൂരുമായി രണ്ട് മണിക്കൂറിലധികം സൂപ്രണ്ടിന്റെ മുറിയില്‍ സമയം ചെലവഴിക്കാന്‍ ഇവര്‍ക്ക് അവസരം നല്‍കി. പുറത്തുനിന്ന് ആളുകള്‍ എത്തിയത് ജയില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നില്ല. ബോബി ചെമ്മണൂരിന് ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തൃശൂര്‍ സ്വദേശികളാണ് ബോബിയെ കാണാനെത്തിയത്.
https://www.facebook.com/Malayalivartha