കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേടെന്ന സിഎജി റിപ്പോര്‍ട്ട്: 'കൊവിഡ് കാലത്ത് പിപിഇ കിറ്റ് ക്ഷാമം കാരണം ഉയര്‍ന്ന തുക നല്‍കി വാങ്ങേണ്ടി വന്നതെന്ന് ആവര്‍ത്തിച്ച് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ
കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേടെന്ന സിഎജി റിപ്പോര്‍ട്ടിന് മറുപടി നല്‍കി മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊവിഡ് കാലത്ത് പിപിഇ കിറ്റിന്റെ ക്ഷാമം കാരണമാണ് ഉയര്‍ന്ന തുക നല്‍കി വാങ്ങേണ്ടി വന്നതെന്ന് ആവര്‍ത്തിച്ച് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. പിപിഇ കിറ്റിന് വില വര്‍ധിച്ച സാഹചര്യത്തില്‍ ഉയര്‍ന്ന തുക നല്‍കി കുറച്ച് കിറ്റുകള്‍ വാങ്ങേണ്ടി വന്നിട്ടുണ്ട്. ഓര്‍ഡര്‍ ചെയ്ത മുഴുവനും ആ സമയത്ത് ലഭിച്ചിരുന്നില്ല.
ആരോഗ്യമേഖലയിലെ മുന്‍ നിര പോരാളികളെ സംരക്ഷിക്കുകയെന്നതായിരുന്നു ആ സമയത്ത് തങ്ങളുടെ ലക്ഷ്യം. ഇത് സംബന്ധിച്ച് ലോകായുക്തക്ക് മുന്നില്‍ പരാതി കിട്ടിയപ്പോള്‍ മുഖ്യമന്ത്രി തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും ശൈലജ ചൂണ്ടിക്കാട്ടി. സിഎജിക്ക് മറുപടി നല്‍കേണ്ടത് സര്‍ക്കാരാണ്. എല്ലാം നേരത്തെ വിശദീകരിച്ച കാര്യമാണെന്നും ഒരു ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയില്ലേ എന്നും ശൈലജ ചോദിച്ചു.
കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്നാണ് സിഎജി കണ്ടെത്തല്‍. പൊതു വിപണിയേക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് കിറ്റ് വാങ്ങിയതെന്നാണ് കണ്ടെത്തല്‍. കുറഞ്ഞ വിലക്ക് കിറ്റ് നല്‍കാമെന്ന വാഗ്ദാനം തള്ളി സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് മുന്‍കൂറായി മുഴുവന്‍ പണവും കൈമാറിയെന്നാണ് സിഎജി റിപ്പോര്‍ട്ട്. കിറ്റ് വാങ്ങിയതില്‍ സര്‍ക്കാര് ഗുരുതര ക്രമക്കേട് നടത്തി. 10.23 കോടി രൂപ അധിക ബാധ്യത ഉണ്ടായി. 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്കാണ് പിപിഇ കിറ്റ് വാങ്ങിയതെങ്കില്‍ മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങി. അതായത് രണ്ട് ദിവസത്തിനിടെ കിറ്റ് ഒന്നിന് ആയിരം രൂപയാണ് കൂടിയത്.
കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ നടപടിയെന്നും സാന്‍ ഫാര്‍മ എന്ന കമ്പനിയ്ക്ക് മുന്‍കൂറായി മുഴുവന്‍ പണവും നല്‍കിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. 2016 മുതല്‍ 22 വരെ പൊതുജനാരോഗ്യ മേഖലയിലെ കാര്യങ്ങളാണ് സിഎജി വിലയിരുത്തിയത്. അസാധാരണ കാലത്തെ അസാധാരണ നടപടിയെന്ന് പറഞ്ഞാണ് കിട്ടിയ വിലക്ക് പിപിഇ കിറ്റ് വാങ്ങിയതിനെ സര്‍ക്കാര്‍ അന്നും ഇന്നും ന്യായീകരിക്കുന്നത്.
https://www.facebook.com/Malayalivartha