പ്രിന്‍സിപ്പലിനു നേരെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ വധഭീഷണി
'പുറത്തു കിട്ടിയാല്‍ കൊന്നിടും', മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചതിന്റെ പേരില്‍ പ്രിന്‍സിപ്പലിനു നേരെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ വധഭീഷണി. ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അധ്യാപകരെയും രക്ഷിതാക്കളെയും നാട്ടുകാരെയും ഞെട്ടിച്ച സംഭവം. വെള്ളിയാഴ്ചയാണു സംഭവമുണ്ടായതെങ്കിലും ചൊവ്വാഴ്ച വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച സ്‌കൂളില്‍ അടിയന്തര പിടിഎ യോഗം വിളിച്ചിട്ടുണ്ട്.
ക്ലാസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്ന വിദ്യാര്‍ഥിയില്‍ നിന്ന് അതു പിടിച്ചുവാങ്ങി വച്ചതിനാണു പ്രിന്‍സിപ്പല്‍ എ.കെ.അനില്‍കുമാറിനു നേരെ അദ്ദേഹത്തിന്റെ മുറിയില്‍ വച്ചു വിരല്‍ ചൂണ്ടി കയര്‍ത്ത് വധഭീഷണി മുഴക്കിയത്. പിടിഎ ഭാരവാഹികള്‍ തൃത്താല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കുട്ടികള്‍ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ പാടില്ലെന്നു പിടിഎ തീരുമാനിച്ചതാണെന്നും ഫോണ്‍ കൊണ്ടുവരുന്ന വിദ്യാര്‍ഥികളില്‍ നിന്ന് അതു വാങ്ങിവച്ച് രക്ഷിതാക്കളെ വിളിച്ചു വരുത്തി തിരികെ നല്‍കുകയാണു പതിവെന്നും പിടിഎ പ്രസിഡന്റും ആനക്കര പഞ്ചായത്ത് അംഗവുമായ വി.പി.ഷിബു പറഞ്ഞു.
https://www.facebook.com/Malayalivartha